പാനൂർ: കടവത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ വച്ച് ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.ആനകെട്ടിയതിൽ താമസിക്കുന്ന പൂക്കോം മെട്ടമ്മലിൽ റഹീമിന്റെ മകൻ സെമീൻ (17) പുല്ലൂക്കര കിഴക്കെ വളപ്പിൽ താമസിക്കുന്ന താഴെ തൂലയിൽ മഹമൂദിന്റെ മകൻ ഫഹദ് (17), എന്നിവരാണ് മരിച്ചത് ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.
കൊച്ചിയങ്ങാടി തട്ടാൻ കണ്ടി താഴെ പ്രദേശത്ത് വയലിൽ കുളിക്കാൻ പോയതായിരുന്നു. പരിക്കേറ്റ ഉടനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഗവ ആശുപത്രിയിലേക്ക് മാറ്റി. സെമീൻ ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു വിഭ്യാർത്ഥിയാണ്. ഫഹദ് പ്ളസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു.
ഫഹദിന്റെ മാതാവ്: ഷാഹിദ. സഹോദരങ്ങൾ: സനീറ, സമീറ, ഫിദ
സമീനിന്റെ മാതാവ്.നൗഫീല.സഹോദരൻ : റഹനാസ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് പുല്ലൂക്കര പാറമ്മൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.