taslima-

വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെക്കാൾ അപകടകാരിയാണ് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീൻ ഒവൈസിയെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് തസ്ലിമയുടെ വിമർശനം

സാക്കിർ നായിക് തന്റെ മൗലികവാദത്തിന് മതം ഉപയോഗിക്കുന്നു. ഒവൈസിയാകട്ടെ തന്റെ രാഷ്ട്രീയത്തിനായാണ് മതം ഉപയോഗിക്കുന്നതെന്ന് അവർ പറഞ്ഞു. മതമൗലികവാദികളെ ശത്രുക്കളായി നമ്മൾ തിരിച്ചറിയുന്നു. എന്നാൽ മതരാഷ്ട്രീയക്കാരെ ശത്രുക്കളായി നമ്മൾ അംഗീകരിക്കുന്നില്ല, അവർ ജനാധിപത്യത്തെ മതാതിഷ്ഠിത ഭരണം സ്ഥാപിക്കാൻ ഉപയോഗിക്കുന്നുവെന്ന് അവർ കുറിച്ചു.

I think Asaduddin Owaisi is more dangerous than Zakir Naik. Naik uses religion for his fundamentalism. Owaisi uses religion for his politics. We recognise fundamentalists as enemy,we don't recognise religious politicians as enemy cause they use democracy to establish theocracy.

— taslima nasreen (@taslimanasreen) November 19, 2019


പ്രകോപനപരമായ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നുവെന്നാണ് സാക്കിർ നായിക്കിനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ ഭീകര പ്രവർത്തനത്തിനായി പണപ്പിരിവ് നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.