bpcl-

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഷിപ്പിംഗ് കോർപ്പേറഷൻ ഓഫ് ഇന്ത്യയുടെ ഓഹരികളും വിൽക്കും. കൊച്ചിൻ റിഫൈനറി ഉൾപ്പെടെയുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ബി.പി.സി.എൽ വിൽക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ സഭ ആശങ്ക പ്രകടിപ്പിച്ചു.അരനൂറ്റാണ്ടായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എല്ലിന്റെ 53.29 ശതമാനം ഓഹരി കേന്ദ്ര സർക്കാരിന്റേതാണ്. അത് പൂർണമായും വിറ്റഴിക്കുന്നത് സ്വകാര്യ കുത്തക കമ്പനികൾക്ക് വൻനേട്ടമുണ്ടാക്കും.