ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ഗുണ്ടയായി എത്തുന്നു. നീണ്ട ഇടവേളക്കുശേഷം സുരാജ് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന എന്നതാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റിയലിസ്റ്റ് ത്രില്ലറാണ് ചിത്രം. നായകനായ ഷെയ് ൻ നിഗം െഎ.ടി ജീവനക്കാരനായാണ് അഭിനയിക്കുന്നത്. ജി. ആർ. ഇന്ദുഗോപന്റേതാണ് തിരക്കഥ.എപ്രിൽ രണ്ടാം വാരം തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങും.അതേസമയം ക്രിസ് മസിന് തിയേറ്ററിൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസാണ് സുരാജിന്റെ പുതിയ റിലീസ്.ചിത്രത്തിൽ മോട്ടോർ വാഹനവകുപ്പ് ഇൻസ് പെകട്റായാണ് സുരാജ് എത്തുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ആണ് ഒടുവിൽ തിയേറ്ററിൽ എത്തിയ സുരാജ് ചിത്രം. ഈ സിനിമയിലെ ഭാസ്കര പൊതുവാൾ എന്ന സുരാജിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.