justice

ഇടുക്കി: തന്റെ ഷോർട്സിൽ മലവിസർജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസർജ്യം ബാഗിൽ പൊതിഞ്ഞ് കൊടുത്തുവിട്ട അദ്ധ്യാപികയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തു. കേസിൽ 25,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇടുക്കി നെടുങ്കണ്ടത്തുള്ള എസ്.ഡി.എ സ്‌കൂളിന്റെ അധികൃതർക്കെതിരെയായിരുന്നു കേസ്. നഷ്ടപരിഹാരത്തിനോപ്പം അദ്ധ്യാപികയ്ക്കതിരെ നടപടി സ്വീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളിയാണ് 2018ൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. ജോബി ജോളിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ചീഫ് സെക്രട്ടറിയും റിപ്പോർട്ട് നൽകിയിരുന്നു.