ദുബായുടെ നാഗരിക സൗന്ദര്യം, വിസ്തൃതിയാർന്ന റസ്റ്റോറന്റുകൾ, ആകാശം മുട്ടുന്ന അംബരചുംബികൾ, ജനം തിങ്ങി നിറയുന്ന ഷോപ്പിംഗ് മാളുകൾ എന്നിവ നൽകുന്ന അനുഭവങ്ങൾ മതിവരുവോളം നുകരാൻ അവസരമൊരുക്കുകയാണ് ദുബായ് ഗ്ലോബൽ സിറ്റി; ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരവും അതിനൊപ്പം ഈ സ്വപ്നനഗരിയിലെ അത്ഭുത കാഴ്ചകൾ ആവോളം ആസ്വദിക്കാനുള്ള അസുഭമായ സാഹചര്യവുമാണിത്. ഒരിക്കലും മടുക്കാത്ത എണ്ണമറ്റ കാഴ്‌ചകളും വിശേഷങ്ങളുമാണ് ഗ്ലോബൽ സിറ്റി തങ്ങളുടെ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഗ്ലോബൽ സിറ്റിയിലെ പലതരം അഡ്വഞ്ചറുകളും, ധൗ ക്രൂസിംഗ്, ബൻജീ ജംപിങ്, തുടങ്ങിയവയും സന്ദർശകനെ ആവേശത്തിന്റെ പരകോടിയിൽ എത്തിക്കും. കണ്ടുമടുത്ത കാഴ്ചകളിൽ നിന്നും വിട്ടുമാറി പുതുപുത്തനായ, കോരിത്തരിപ്പിക്കുന്ന കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഭാഗമായി മാറാനാണ് ഗ്ലോബൽ സിറ്റി, ദുബായ് നിങ്ങളെ ക്ഷണിക്കുന്നത്. ഡെസേർട്ട് സഫാരി പോലുള്ള അഡ്വഞ്ചറുകൾ ഗോൾഡൻ സിറ്റിയിലേക്ക് എത്തുന്ന സന്ദർശകർക്ക് മികച്ച ഇന്ദ്രിയാനുഭവങ്ങൾ നൽകാനായി പ്രത്യേക പദ്ധതിയാൽ തയാറാക്കപ്പെട്ടവയാണ്. ഇത്തരത്തിലൊരു ഡെസേർട്ട് സഫാരി അനുഭവം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് ദുബായ് ഡെസേർട്ട് സഫാരി ആസ്വദിക്കാൻ ഇപ്പോഴും അവസരം ലഭിച്ചിട്ടില്ലെങ്കിൽ ഇനി കാത്തിരിക്കേണ്ടതില്ല.നിങ്ങൾ സുരക്ഷിതരാണെന്നും, സുഖത്തോടെയിരിക്കുന്നുവെന്നും ഉറപ്പാക്കികൊണ്ട് അനുഭവജ്ഞാനമുള്ള ഗൈഡുകൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. സാഹസിക യാത്രയിലുടനീളം കസ്റ്റമേഴ്‌സിന്റെ സന്തോഷവും സംതൃപ്തിയും ഉറപ്പാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
ദുബായിലെ ഡെസേർട്ട് സഫാരി എന്തുകൊണ്ട് തിരഞ്ഞെടുക്കണം എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ ഇതൊക്കെയാണ് അതിനുള്ള കാരണങ്ങൾ
തീർത്തും സുരക്ഷിതവും ത്രില്ലിംഗും ആയ അനുഭവം
എല്ലാ ഡെസേർട്ട് സഫാരികളും പൂർണമായും ത്രില്ലിംഗും സുരക്ഷിതവുമാണ്. ഇനിയിപ്പോൾ ഈ അഡ്വഞ്ചറുകൾ വേണ്ടവിധം ആസ്വദിക്കാൻ സമയം ലഭിച്ചില്ല എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ അത് നീട്ടി കിട്ടാനുള്ള അവസരവും നിങ്ങൾക്കുണ്ട്. അതോടൊപ്പം തന്നെ ഏതെങ്കിലും അവസരത്തിൽ താത്പര്യമില്ലെന്ന് തോന്നിയാൽ സെഷൻ അവസാനിപ്പിക്കാനും കസ്റ്റമേഴ്സിന് സാധിക്കും.
ഇതുവരെ കാണാത്ത അതിവിശിഷ്ടമായ ഡെസേർട്ട് അനുഭവങ്ങൾ
മികച്ച ഡെസേർട്ട് അനുഭവങ്ങൾ ഇതിനുമുൻപ് നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ ദുബായിലെ സമാനതകളില്ലാത്ത മരുഭൂമി കാഴ്ചാനുഭവങ്ങൾ നിങ്ങൾക്ക് വേണ്ടവണ്ണം ആസ്വദിക്കാം. അത് തന്നെയാണ് ഗ്ലോബൽ സിറ്റിയിലെ ഡെസേർട്ട് സഫാരി ടൂർ തങ്ങളുടെ കസ്റ്റമേഴ്സിന് നൽകുന്നതും.
ഒന്നല്ല, പലവിധത്തിലുള്ള അനുഭവങ്ങളാണ് ഡെസേർട്ട് സഫാരി നിങ്ങൾക്കായി കാത്തുവച്ചിരിക്കുന്നത്
ഡെസേർട്ട് സഫാരിയിൽ ത്രില്ലടിപ്പിക്കുന്ന നിരവധി വ്യത്യസ്തമായ അനുഭവങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക. നിങ്ങളെ കാത്തിരിക്കുന്ന ഗംഭീര അനുഭവങ്ങളിൽ ചിലവ ഇവയാണ്:
ഒട്ടകപ്പുറത്തേറിയുള്ള യാത്ര
ഇതിനുമുൻപ് നിങ്ങൾ ഒട്ടകത്തിന്റെ പുറത്ത് കയറി മരുഭൂമിയിലൂടെ യാത്ര നടത്തിയിട്ടുണ്ടോ? ഈ സവിശേഷമായ യാത്രാനുഭവം നിങ്ങൾക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. ഇത് നിങ്ങൾക്ക് മുൻപൊരിക്കലും ലഭിക്കാത്ത അനുഭൂതിയാണ് പകരുക. ഡെസേർട്ട് സഫാരി ആരംഭിക്കാൻ ഏറ്റവും നല്ല മാർഗവും ഇതുതന്നെ. ഈ മികച്ച അനുഭവം നിങ്ങൾക്ക് എറെ അനുഭവവേദ്യമായിരിക്കുമെന്ന് ഉറപ്പ്.
ഡ്യൂൺ ബാഷിങ്
ഏറെ പ്രിയങ്കരമായ ഒരു ഡെസേർട്ട് അഡ്വഞ്ചറാണ് ഡ്യൂൺ ബാഷിങ്. ആറ് പേരടങ്ങുന്ന ഒരു സംഘത്തെ ഇരുത്തിയ ശീതീകരിക്കപ്പെട്ട വാഹനത്തെ മരുഭൂമിയിലെ ചെങ്കുത്തായ മണൽകുന്നുകൾക്ക് മുകളിലൂടെ സഞ്ചരിപ്പിക്കുന്നതാണ് ഡ്യൂൺ ബാഷിങ്. മിക്ക സന്ദർശകർക്കും വളരെ പ്രിയപ്പെട്ടതാണ് ഈ യാത്ര. ഇത്തരം യാത്രകൾ നടത്തി പരിചയമുള്ള, പ്രൊഫഷണലായ ഡ്രൈവർമാരുടെ കൈകളിൽ യാത്രികർ പൂർണമായും സുരക്ഷിതരുമാണ്.
സാൻഡ് ബോർഡിങ്
എറെ ആവേശം പകരുന്ന ഒരു അഡ്വഞ്ചർ ഗെയിമാണ് സാൻഡ് ബോർഡിങ്. ഇങ്ങനെയൊരു അഡ്വഞ്ചറിനെ കുറിച്ച് ഒരുപക്ഷെ നിങ്ങൾക്ക് കേട്ടറിവുണ്ടാവില്ല. ഇതിൽ ഏർപ്പെടാനായി വൈദഗ്ദ്ധ്യം സിദ്ധിച്ച ഗൈഡുകൾ നിങ്ങൾക്ക് ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുകയും ക്രമേണ സാൻഡ് ബോർഡിങ് ഏറെ ആസ്വാദ്യകരമായി നിങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്യും. ഒരു സാൻഡ്‌ബോർഡിൽ കാലുകൾ ഉറപ്പിച്ച ശേഷം മണൽ കുന്നുകളുടെ താഴേക്ക് തെന്നി നീങ്ങുകയാണ് ഇതിനായി നിങ്ങൾ ചെയ്യേണ്ടത്. ആഹ്ലാദത്തിൽ കുറഞ്ഞതൊന്നും ഇതിൽനിന്നും പ്രതീക്ഷിക്കേണ്ട.
ക്വാഡ് ബൈക്കിങ്
ഒരു തവണ അനുഭവിച്ചാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട ഡെസേർട്ട് അഡ്വെഞ്ചറായി ക്വാഡ് ബൈക്കിങ് മാറും. പ്രൊഫഷണൽ ഗൈഡുകളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ച ശേഷം നിങ്ങൾക്ക് ഈ അഡ്വഞ്ചറിന്റെയും ഭാഗമാകാൻ കഴിയും. ക്വാഡ് ബൈക്കുകൾ എങ്ങനെയാണ് ഓടിക്കേണ്ടതെന്നുള്ള നിർദ്ദേശങ്ങൾ ഇവർ നിങ്ങൾക്ക് തരികയും വേണമെങ്കിൽ ബൈക്കിൽ നിങ്ങളുടെ പിറകിൽ കയറി നിങ്ങളോടൊപ്പം ഇവർ സഞ്ചരിക്കുകയും ചെയ്യും. എന്നാൽ ക്വാഡ് ബൈക്ക് ഓടിക്കേണ്ട രീതി വളരെ ലളിതമാണ്. സ്ത്രീകൾക്കും അനായാസമായി ഈ ബൈക്ക് ഓടിക്കുകയും മരുഭൂമിയിലൂടെ ആസ്വദിച്ച് സവാരി നടത്തുകയും ചെയ്യാം.
ബഗ്ഗി റൈഡിങ്
മരുഭൂമിയിൽ നിങ്ങൾക്ക് ഏറ്റവും മികച്ച ത്രിൽ നൽകുന്നത് ബഗ്ഗി റൈഡിങ് ആണ്. ആൾ ടെറൈൻ വെഹിക്കിൾ(എ.ടി.വി) നിങ്ങൾക്ക് മരുഭൂമിയിലൂടെ കുതിച്ചുപായാൻ സാധിക്കും. ഈ റൈഡിനും ഗൈഡുകൾ നിങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. ബഗ്ഗി റൈഡിങ് നടത്താൻ ആവശ്യമുള്ള നിർദ്ദേശങ്ങൾ തരാനും വേണമെങ്കിൽ നിങ്ങളെ സുരക്ഷയെ കരുതി വാഹനത്തിൽ ഒപ്പം യാത്ര നടത്താനും ഇവർ സദാ സന്നദ്ധരാണ്.
ഇഷ്ടമുള്ള സമയത്ത് സഫാരി നടത്താനുള്ള സമയം തിരഞ്ഞെടുക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പുലർവേളയിലോ, രാവിലെയോ, ഉച്ച സമയത്തോ, വേണമെങ്കിൽ വൈകിട്ടോ നിങ്ങൾക്ക് സഫാരി നടത്താം. ഉചിതം എന്ന് തോന്നുന്ന ഏത് സമയത്തും നിങ്ങൾക്ക് ഡെസേർട്ട് സഫാരിയിൽ പങ്കാളിയാകാം.
അഡ്വെഞ്ചറും ത്രില്ലും വിനോദവും ആനന്ദവും സമന്വയിച്ച യാത്രാനുഭവം
ഡെസേർട്ട് സഫാരികൾ ആനന്ദവും വിനോദവും ആഹ്ലാദവും കൂട്ടിയിണക്കിയാണ് നിങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. ഒരേ അളവിൽ ത്രില്ലും സാഹസികതയും ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗോൾഡൻ സിറ്റിയിലെ ഈ ആവേശ കാഴ്ചകൾ നിങ്ങൾക്ക് അതിരുകളിലില്ലാത്ത ആനന്ദം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
സഫാരികൾ സ്വകാര്യമാണ്
നിങ്ങൾ സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണോ? ദുബായി സന്ദർശിക്കുന്ന ദമ്പതികളോ, ഫാമിലിയോ, ഫ്രണ്ട്സോ, സുഹൃദ് സംഘമോ, ഔദ്യോഗിക സംഘമോ ആരുമാകട്ടെ, നിങ്ങൾക്ക് ആവശ്യമായ സ്വകാര്യത ഉറപ്പായും ലഭിക്കുന്നതാണ്.
ഏറ്റവും നല്ല സഫാരി അനുഭവങ്ങൾ ഏതൊക്കെ?
ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന സമയങ്ങളിലാണ് ഡെസേർട്ട് സഫാരികൾ നടക്കുക. ആ സമയങ്ങൾ ഇവയാണ്.
രാവിലെയുള്ള ഡെസേർട്ട് സഫാരി
പുലർച്ചെയുള്ള ഡെസേർട്ട് സഫാരി/ സൂര്യോദയ വേളയിലുള്ള സഫാരി
ഉച്ചഭക്ഷണം ഉൾപ്പെടുത്തിയ നൂൺ ദുബായ് ഡെസേർട്ട് സഫാരി
വൈകിട്ടുള്ള ഡെസേർട്ട് സഫാരി
രാത്രിയുള്ള ഡെസേർട്ട് സഫാരി
ആഡംബര ഡെസേർട്ട് സഫാരി ദുബായ്
ഒരു ദിവസം നീണ്ട ഡെസേർട്ട് സഫാരി
എക്സ്ട്രീം ഡ്യൂൺ ബഗ്ഗി അനുഭവം
സ്വകാര്യ ഡെസേർട്ട് സഫാരി
സ്വകാര്യ സൂര്യോദയ ഡെസേർട്ട് സഫാരി
വൈകിട്ടുള്ള ഡെസേർട്ട് സഫാരി വിത്ത് ബാർബിക്യു ഡിന്നർ
ഈ സഫാരികൾ നിങ്ങളുടെ ആവശ്യമനുസരിച്ച് തിരഞ്ഞെടുക്കാനാകും. അത്തരത്തിൽ വളരെ സൗകര്യപ്രദമായിട്ടാണ് ഞങ്ങൾ ഈ സഫാരികൾക്കായുള്ള പ്ലാൻ തയാറാക്കിയിട്ടുള്ളത്.
രാവിലെയുള്ള ഡെസേർട്ട് സഫാരികൾ
പുലർച്ചെ തന്നെ ഉറക്കമെഴുന്നേൽക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ഡെസേർട്ട് സഫാരി. സൂര്യൻ ഉദിച്ചുവരുന്ന വേളകളിൽ ആരംഭിക്കുന്ന ഈ സഫാരിയിലൂടെ മരുഭൂമിയിലെ ഉന്മേഷം നൽകുന്ന കാലാവസ്ഥ ആസ്വദിച്ച് നിങ്ങൾക്ക് യാത്ര നടത്താനാകും. സൂര്യോദയ സമയത്തെ സഫാരിയോ അല്ലെങ്കിൽ രാവിലെയുള്ളതോ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ സൂര്യനുദിക്കുന്ന വേളയിലുള്ള ഡെസേർട്ട് സഫാരിയാണ് ഏറെ ആസ്വാദ്യകരം. ഈ സമയത്തെ യാത്ര തിരഞ്ഞെടുക്കുന്ന സന്ദർശകന് മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരവും തണുപ്പുള്ള മണലിൽ ഇരുന്ന് അവിടുത്തെ ഭൂപ്രകൃതി ആസ്വദിച്ചുകൊണ്ട് പ്രഭാതഭക്ഷണം കഴിക്കാനുള്ള അവസരവുമുണ്ട്.
സൺറൈസ് ഡെസേർട്ട് സഫാരി ദുബായ്
ഏറ്റവും മികച്ച അഡ്വഞ്ചറുകളും ത്രില്ലുകളും ലക്ഷ്യമാക്കി തയ്യാറാക്കപ്പെട്ട പുലർച്ചാവേളയിലുള്ള ഈ സഫാരി ഗ്ലോബൽ സിറ്റി ദുബായിയുടെ മരുപ്രദേശങ്ങളിലൂടെയുള്ളതാണ്. സന്ദർശകർക്ക് ആവശ്യമായ സുരക്ഷ നല്കുന്ന രീതിയിലാണ് ഈ സഫാരി. സൂര്യനുദിക്കുന്ന വേളയിൽ ആരംഭിക്കുന്ന ഈ സഫാരിയെക്കാൾ മികച്ചൊരു അനുഭവം ഒരുപക്ഷെ നിങ്ങൾക്ക് ലഭിച്ചെന്ന് വരില്ല. ഏറെ ആഹ്ലാദകരം കൂടിയാണ് ആ യാത്ര. മരുഭൂവിൽ, ദൂരെ ചക്രവാളത്തിൽ, സൂര്യൻ ഉദിച്ചുയരുന്ന കാഴ്‌ച നിങ്ങൾക്ക് ഇതിലൂടെ ആസ്വദിക്കാനാകും. മികച്ച പ്രകാശത്തിൽ ഏറ്റവും നല്ല ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. ഇതുകൂടാതെ, സാൻഡ് ബോർഡിങ്, ഡ്യൂൺ ബാഷിങ്, ക്വാഡ് ബൈക്കിംഗ്, ഒട്ടകത്തിന്മേലുള്ള യാത്ര, എന്നിവയും യാത്രികർക്ക് ഈ സഫാരിയിലൂടെ ആസ്വദിക്കാം. ഇതിനൊപ്പം യു.എ.ഇയുടെ ദേശീയ പക്ഷിയായ ഫാൽക്കണിനൊപ്പം ചിത്രമെടുക്കുകയും, മണൽതിട്ടയിൽ രുചികരമായ പ്രഭാതഭക്ഷണം ആസ്വദിക്കുകയും ചെയ്യാം.
നൂൺ ഡെസേർട്ട് സഫാരികൾ
ഉച്ചസമയത്തുള്ള ഡെസേർട്ട് സഫാരികൾ നിങ്ങൾക്ക് മികച്ച യാത്രാനുഭവമാണ് നൽകുക. യാത്രയ്‌ക്കൊപ്പം തന്നെ, ആസ്വദിച്ച് കഴിക്കാവുന്ന ഉച്ചഭക്ഷണവും ഇതിലൂടെ ലഭിക്കും. കൂടാതെ ഈ സഫാരിയിൽ പലവിധത്തിലുള്ള സാഹസങ്ങൾ ആസ്വദിക്കാനുള്ള അവസരവുമുണ്ട്.
ഈവെനിംഗ് ഡെസേർട്ട് സഫാരി
ബാർബിക്യു ഡിന്നർ ഉൾപ്പെടുത്തിയിട്ടുള്ള ഈ ഈവെനിംഗ് ഡെസേർട്ട് സഫാരി സൂര്യാസ്തമയ വേളയിലാണ് നടക്കുക. ഇതോടൊപ്പം തന്നെ വിനോദ സെഷനും വിപുലമായ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഡിന്നറും ഉണ്ടാകും. ശീഷാ പുകവലിക്കുള്ള സൗകര്യവും സ്ത്രീകൾക്കായുള്ള ഹെന്നാ പച്ചകുത്തലും ഇതോടൊപ്പം ലഭിക്കുന്നതാണ്. തനൗര നൃത്തപരിപാടിയും ബെല്ലി ഡാൻസിംഗും ഇതിനൊപ്പം സന്ദർശകർക്ക് ആസ്വദിക്കാനാകും. മാസ്മരികമായ ഈ നൃത്തപരിപാടികൾക്ക് ശേഷം നോൺ വെജ്, വെജ് വിഭവങ്ങളടങ്ങിയ ബാർബിക്യു ഡിന്നർ ബുഫെയും ഉണ്ടാകും. വിനോദ സെഷനും വിപുലമായ ഡിന്നർ ബുഫെയുമുൾപ്പെട്ട വൈകുന്നേരം നടക്കുന്ന ഈ സഫാരിയിൽ ഏറ്റവും ആഹ്ലാദം നൽകുന്ന അനുഭവങ്ങളാണ് സന്ദർശകനെ കാത്തിരിക്കുന്നത്.
യാത്രകളെ നിരന്തരം ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിലോ, ഇത്തരം പുതുപുത്തൻ മികച്ച അനുഭവങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആളാണെങ്കിലുമോ, നിങ്ങൾ മടിക്കേണ്ട, ഇന്നുതന്നെ ഡെസേർട്ട് സഫാരിക്കായി ധൈര്യമായി ബുക്ക് ചെയ്യാം.
ബുക്ക് ചെയ്യേണ്ട നമ്പർ (കാൾ/വാട്സാപ്പ്): 00971502661837
ഇ-മെയിൽ: info@desertsafaritours.com
https://twitter.com/dubai_safari
https://www.facebook.com/DubaiDesertSafariTours/
https://in.pinterest.com/dubaicitytour/
https://www.instagram.com/desertsafaritours/
https://www.flickr.com/photos/desertsafaritours/
https://www.youtube.com/dubaidesertsafaritours/
https://www.desertsafaritours.com