niyamasabha-sammelanam

തിരുവനന്തപുരം: നാല് എം.എൽ.എമാരെ ശാസിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉയർത്തിയ ബഹളം സഭാ ബഹിഷ്കരണത്തിൽ കലാശിച്ചു.പിന്നാലെ ,രണ്ട് ബില്ലുകൾ വേഗത്തിൽ പാസ്സാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ നടപടിക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ആദ്യം 25 മിനിറ്റോളം സഭാനടപടികൾ നിറുത്തിവച്ചു. നേതാക്കളുമായി സ്പീക്കർ ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം 10.47ന് സഭ വീണ്ടും ചേർന്നപ്പോഴാണ് എം.എൽ.എയെ മർദ്ദിച്ചതിന് നേതൃത്വം കൊടുത്ത പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം. സംഭവത്തിൽ മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ട് ചോദ്യോത്തരവേളയും പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.ലൈഫ് മിഷൻ ഭവനപദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച് മുസ്ലിംലീഗ് അംഗം പി.കെ. ബഷീർ അടിയന്തരപ്രമേയ നോട്ടീസും നൽകിയിരുന്നു.. രണ്ട് മനസ്സുമായി നിന്ന ബഷീറിനടുത്തെത്തി എം. ഉമ്മറും സി. മമ്മൂട്ടിയും മറ്റും സംസാരിച്ചതോടെ, താൻ പിന്മാറുന്നുവെന്ന് ബഷീർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിബില്ലും ക‌ർഷകക്ഷേമനിധി ബില്ലും പാസ്സാക്കിയാണ് സഭ പിരിഞ്ഞത് .