തിരുവനന്തപുരം: ചില്ലറ വ്യാപാര മേഖ​ലയിൽ വിദേശ നിക്ഷേപം ഏർപ്പെ​ടു​ത്തി​യും, നിയന്ത്ര​ണ​മി​ല്ലാത്ത ഓൺലൈൻ വിപ​ണിക്ക് അനു​മതി നൽകിയും വ്യാപാ​ര- വാണിജ്യ മേഖല തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ വാണിജ്യ വ്യാപാര മേഖ​ല​യിലെ തൊഴിലാ​ളി​കൾ രാജ്ഭ​വൻ മാർച്ച് നടത്തി. സി.​ഐ.ടി.യു സംസ്ഥാന സെക്ര​ട്ടറി വി. ശിവൻകുട്ടി ഉദ്ഘാ​ടനം ചെയ്തു. കേരള ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോ​യീസ് ഫെഡ​റേ​ഷൻ സം​സ്ഥാന പ്രസി​ഡന്റ് കെ.​പി. സഹ​ദേ​വൻ അദ്ധ്യ​ക്ഷത വഹിച്ചു. എം.​എൽ.എ മാരായ പി.​കെ. ശശി, സി. കൃഷ്ണൻ, ഐഷാപോ​റ്റി, കെ. ബാബു, ഡി.​വൈ.​എ​ഫ്.​ഐ സംസ്ഥാന സെക്ര​ട്ടറി എ.​എ. റഹീം, ക്ഷേമ​നിധി ബോർഡ് ചെയർമാൻ അഡ്വ. അന​ന്ത​ഗോ​പൻ എന്നി​വർ സംസാരിച്ചു. സംസ്ഥാന ജന​റൽ സെക്ര​ട്ടറി അഡ്വ. പി. സജി സ്വാഗ​ത​വും, എ.ജെ. സുക്കാർണോ നന്ദിയും പറ​ഞ്ഞു. മാർച്ചി​നും ധർണയ്ക്കും യൂണി​യന്റെ സംസ്ഥാന നേതാ​ക്ക​ളായ ജി. വിജ​യ​കു​മാർ, പി.​ഐ. ബോസ്, ജി. ആന​ന്ദൻ, കെ. രാഘ​വൻ, വാഴ​യിൽ ശശി, സുധാ​ക​രൻ പിള്ള, അഡ്വ. മേഴ്സി ജോർജ്ജ്, കെ. രവീ​ന്ദ്രൻ, സുകു​മാ​രൻ, ടി. കബീർ, പി.കെ. സുബ്ര​ഹ്മ​ണ്യം, കവിതാ സാജൻ, വസ​ന്ത, എസ്. ജിജി, അജിത എന്നി​വർ നേതൃത്വം നൽകി.