തിരുവനന്തപുരം:പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു വരുന്ന ദേശീയ സ്വഛതാ പരിസ്ഥിതി ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്‌കൂൾ പതിപ്പായി സംഘടിപ്പിക്കുന്ന മേള പ്രത്യേകം തയ്യാറാക്കിയ മൂന്ന് സ്‌ക്രീനുകളിലായാണ് പ്രദർശിപ്പിക്കുന്നത്. ചെമ്മീൻ, വിഗത കുമാരൻ, ബാലൻ എന്നിവയാണ് സ്‌ക്രീനുകൾ. പരിസ്ഥിതി മുഖ്യ പ്രമേയ മായിട്ടുള്ള 50 ഹ്രസ്വ​ ഡോക്കുമെന്ററികളാണ് മേളയിൽ പ്രദർശിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ ഫാ.സി.സി.ജോണും ഹെഡ്മാസ്റ്റർ എ.ബി.എബ്രഹാമും പറഞ്ഞു.സംവിധായകൻ ബാലു കിരിയത്താണ് ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ. വിജയികൾക്കുള്ള പുരസ്‌കാരദാനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കും. അതിരൂപതാ വികാരി ജനറലും കറസ്‌പോണ്ടന്റുമായ ഡോ: വർക്കി ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ കെ. ശ്രീകുമാർ, പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ, ഹെഡ് മാസ്റ്റർ എബി എബ്രഹാം എന്നിവർ സംബന്ധിക്കും.