തിരുവനന്തപുരം: കനറാ ബാങ്കിന്റെ 114-ാമത് സ്ഥാപകദിനം ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഓഫീസിൽ ആഘോഷിച്ചു. തിരുവനന്തപുരം സർക്കിൾ മേധാവിയും ജനറൽ മാനേജരുമായ എൻ. അജിത് കൃഷ്‌ണൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എൻ.കെ. കൃഷ്‌ണൻകുട്ടി, ബാബു കുര്യൻ, എസ്. ഷാജി, എസ്. സന്തോഷ് കുമാർ, അസിസ്‌റ്രന്റ് ജനറൽ മാനേജർമാരായ സി. രവീന്ദ്രനാഥൻ, ജി. മുരുകേശൻ, ബ്രാഞ്ച് മാനേജർമാർ, ഇടപാടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ ബാങ്കിന്റെ മുതിർന്ന ഇടപാടുകാരെ ആദരിച്ചു. അഞ്ചുമുതൽ 10-ാം ക്ളാസുവരെ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട 16 പെൺകുട്ടികൾക്ക് ഉന്നത മാർക്ക് നേടിയ മികവിനുള്ള വിദ്യാജ്യോതി സ്‌കോളർഷിപ്പ് സമ്മാനിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പാലിയം ഇന്ത്യ സന്നദ്ധസംഘടനയ്ക്ക് ആംബുലൻസ് സമ്മാനിച്ചു. ജനറൽ ആശുപത്രിയിലെ അനാഥരായ രോഗികൾക്ക് സഹായങ്ങളും നൽകി. എറണാകുളം ജില്ലയിൽ നടന്ന ആഘോഷങ്ങൾ കനറാ ബാങ്ക് ചെയർമാൻ ടി.എൻ. മനോഹരൻ ഉദ്ഘാടനം ചെയ്‌തു.