തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മിൽമ മലബാർ മേഖലാ യൂണിയൻ നൽകുന്ന പത്തുലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെ. രാജു കൈമാറി. മന്ത്രി വി.എസ്. സുനിൽകുമാർ, മലബാർ മേഖലാ യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കൺവീനർ യൂസഫ് കോറോത്ത്, അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. മണി, കെ. ശശികുമാർ, മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്‌ടർ കെ.എം. വിജയകുമാരൻ, ക്ഷീരവികസന വകുപ്പ് ഡയറക്‌ടർ എസ്. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.