മൈസൂർ: കോൺഗ്രസ് മുൻ മന്ത്രി തൻവീർ സെയ്റ്റിനെതിരായ ആക്രമണത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ. തീവ്രവാദ ബന്ധം ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആലോചിക്കുന്നത്. കോൺഗ്രസ് മുൻ മന്ത്രി തൻവീർ വധിക്കാൻ ശ്രമിച്ചത് പി.എഫ്.ഐയാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. വിവാഹച്ചടങ്ങിനിടെയാണ് തൻവീർ സെയ്റ്റിനെ 25കാരനായ യുവാവ് ആക്രമിച്ചത്. ചോരയൊലിച്ച് നടന്നു നിങ്ങുന്ന തൻവീറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
അതേസമയം പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് മുൻ മന്ത്രിയെ ആക്രമിച്ചതെന്നും ഇതിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സിദ്ദരാമയ്യ രംഗത്ത് വന്നു. സംഭവം സർക്കാർ ചർച്ച ചെയ്യുമെന്നും പി.എഫ്.ഐയെയും കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാൻ കേന്ദ്രത്തിന് ശുപാർശ ചെയ്യുമെന്നും മുൻ ആഭ്യന്തരമന്ത്രി ആർ.അശോക് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെതിരെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടും കെ.ഡി.എഫും താലിബാന തുല്യമായ സംഘടനകളാണെന്ന് ടൂറിസം മന്ത്രി സി.ടി രവി ആരോപിച്ചു.
സംഭവത്തിൽ മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയെ യദ്യൂരപ്പ കുറ്റപ്പെടുത്തി. ശിവമോഗയിൽ കലാപങ്ങളുണ്ടായി, മൈസൂരുവിൽ കലാപമുണ്ടായി. നിരവധി കൊലപാതകങ്ങളും നടന്നിട്ടുണ്ട്, ഇപ്പോൾ കോണ്‍ഗ്രസ് നേതാവ് തൻവീര്‍ സെയ്റ്റിനെതിരെ ആക്രമണമുണ്ടായി. എന്തു കൊണ്ടാണ് സിദ്ധരാമയ്യേ ഗുണ്ടകളെ സംരക്ഷിക്കുന്നതെന്നും യദിയൂരപ്പ ചോദിച്ചു. എന്നാൽ യദ്യൂരപ്പയുടെ ആരോപണത്തെ തള്ളി സിദ്ദരാമയ്യ രംഗത്തെത്തി. യെദ്യൂരപ്പയുടെ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ദരാമയ്യ ആരോപിച്ചു.
#BREAKING Former minister and MLA Tanveer Sait brutally attacked with knife by an unknown person in Mysore, Karnataka.
— AutoRaja (@AutoRaja1212) November 18, 2019
He is in Columbia Asia hospital. Undergoing treatment pic.twitter.com/rNIVApKGNb