sensex

ന്യൂഡൽഹി: ബോംബെ ഓഹരി സൂചികയായ ബി.എസ്.ഇ സെൻസെക്‌സിൽ നിന്ന് ടാറ്റാ മോട്ടോഴ്‌സ്, ടാറ്രാ മോട്ടോഴ്‌സ് ഡി.വി.ആർ (ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്), യെസ് ബാങ്ക്, വേദാന്ത എന്നിവയെ ഒഴിവാക്കും. ബി.എസ്.ഇയുടെയും എസ് ആൻഡ് പി ഡൗ ജോൺസിന്റെയും സംയുക്ത സംരംഭമായ ഏഷ്യ ഇൻഡക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടപടികൾ ഡിസംബർ 23ന് പ്രാബല്യത്തിൽ വരും.

ചികയുടെ ഇടിവിന്റെ ആഘാതം കുറയ്ക്കുകയും നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് ഉയരാത്ത ഓഹരികൾ ഒഴിവാക്കുകയുമാണ് പരിഷ്‌കരണത്തിന്റെ ലക്ഷ്യം. സെൻസെക്‌സിൽ ഇവയുടെ സ്ഥാനങ്ങളിൽ അൾട്രടെക് സിമന്റ്, ടൈറ്രൻ, നെസ്‌ലെ ഇന്ത്യ എന്നിവ ഇടംപിടിക്കും. എസ് ആൻഡ് പി ബി.എസ്.ഇ സെൻസെക്‌സ് 50 സൂചികയിൽ നിന്ന് പുറത്താകുന്ന യെസ് ബാങ്ക്, ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ് എന്നിവയുടെ സ്ഥാനങ്ങൾ യു.പി.എൽ., ഡാബർ ഇന്ത്യ എന്നിവയ്ക്ക് ലഭിക്കും.

ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ്, യെസ് ബാങ്ക്, ഇന്റർഗ്ളോബ് ഏവിയേഷൻ, എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസ്, ഇൻഫോ എഡ്‌ജ് ഇന്ത്യ എന്നിവ എസ് ആൻഡ് പി ബി.എസ്.ഇ സെൻസെക്‌സ് നെക്‌സ്‌റ്ര് 50 സൂചികയിൽ ഇടംനേടും. ഈ സൂചികയിൽ നിന്ന് കാഡില ഹെൽത്ത് കെയർ, ഡാബർ ഇന്ത്യ, ഗ്ളെൻമാർക്ക്, ഈഡൽവീസ് ഫിനാൻഷ്യൽ സർവീസസ് എന്നിവ ഒഴിവാകും.