oxford-

ഓക്സ്ഫഡ് നിഘണ്ടു ഈ വർഷത്തെ വേഡ് ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. ഈ വർഷത്തെ വാക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ' ക്ലൈമറ്റ് എമർജൻസി' എന്ന വാക്കാണ്.

കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനും തടയാനും, അതുമൂലം പരിസ്ഥിതിക്കുണ്ടാകുന്ന പൂർവസ്ഥിതിയിലാക്കാൻ സാധിക്കാത്ത വിധത്തിലുള്ള തകരാറുകൾ ഒഴിവാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം. - എന്നതാണ് വാക്കിന്റെ അർത്ഥം..

ഓരോ വർഷവും പ്രമുഖ നിഘണ്ടു പ്രസാധകരായ ഓക്സ്ഫഡ്, കേംബ്രിഡ്ജ്, കോളിൻസ് തുടങ്ങിയവര്‍ ' വേഡ് ഓഫ് ദി ഇയർ ' ആയി വാക്കിനെ തിരഞ്ഞെടുക്കാറുണ്ട്. കഴിഞ്ഞ വർഷം ടോക്സിക് (toxic) എന്നതായിരുന്നു ഓക്സ്‌ഫഡ് ഡിക്ഷ്‌നറി തിരഞ്ഞെടുത്ത വാക്ക്.