തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സംഭവത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമുയരുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും മുന്നറിയിപ്പുമായി വാവ സുരേഷ് രംഗത്തെത്തി.
'ഞാൻ സന്ദർശിച്ച പല സ്കൂളുകളിലേയും പറമ്പ് കാടുപിടിച്ചിരിക്കുന്ന സ്ഥിതിയാണ്. സ്കൂൾ അങ്കണങ്ങളിൽ മതിൽ കെട്ടുമ്പോൾ വിടവ് വരാതെ നോക്കണമെന്നും വാവ സുരേഷ് പറയുന്നു. സിമന്റും മറ്റും ലാഭിക്കാനായി ഇങ്ങനെ ചെയ്യുമ്പോൾ അത് കുട്ടികളുടെ ജീവനെതന്നെ ബാധിക്കും. മാത്രമല്ല കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഒരു കാണവശാലും സ്കൂളിന്റെ ചുറ്റുപാടിൽ നിക്ഷേപിക്കരുത്. അത് കഴിക്കാനെത്തുന്ന എലികളെയും മറ്റ് ജീവികളെയും ഭക്ഷിക്കാനായി പാമ്പുകളെത്തുമെന്നും വാവ സുരേഷ് മുന്നറിയിപ്പ് നൽകുന്നു.