kerala-uni
kerala uni

ടൈംടേബിൾ

2019 സെപ്തംബറിൽ നടത്തിയ ആറ്, എട്ട് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.ബി.എ/ബി.എം. എം. എ.എം (റെഗുലർ ആൻഡ് സപ്ളിമെന്ററി) 2015 സ്കീം പരീക്ഷകളുടെ പ്രോജക്ട് വൈവയുടെയും വർക്ക് എക്‌സ്‌പീരിയൻസ് വൈവയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സമ്പർക്ക ക്ളാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം 2019-20 അദ്ധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ പി.ജി. എം. ബി.എ, എം.എൽ.ഐ.എസ്.സി, എം.എ പബ്ളിക് അഡ്മിനിസ്ട്രേഷൻ ഒഴികെയുള്ള വിദ്യാർത്ഥികളുടെ സമ്പർക്ക ക്ളാസുകൾ 23 മുതൽ ശനി, ഞായർ ദിവസങ്ങളിൽ നടത്തും. വിശദവിവരങ്ങൾ www.ideku.net ൽ.

അഭിമുഖം

സർവകലാശാലയുടെ കീഴിലുള്ള വിവിധ യു.ഐ.ടികളിലേക്ക് കരാറടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 23ന് രാവിലെ 10.30 മുതൽ പാളയം കാമ്പസിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ മെമ്മോയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് റിപ്പോർട്ട് ചെയ്യണം.