
സുൽത്താൻബത്തേരി : ഗവ. സർവജന ഹൈസ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിനി ഷഹലയ്ക്ക് ബുധനാഴ്ച വൈകിട്ട് 3.15 നാണ് പാമ്പ് കടിയേറ്റത്. എന്നാൽ അദ്ധ്യാപകരുടെ അനാസ്ഥകാരണം അഞ്ച് മണിക്കാണ് ആംബുലൻസിൽ മെഡി.കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തിക്കുംമുമ്പ് നില മോശമായി ചേലോട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും 6.05 ന് കുരുന്ന് ഷഹല വിടപറഞ്ഞു. സംഭവത്തിൽ സ്കൂൾ അദ്ധ്യാപകൻ ഷജിലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി.