ഇക്കഴിഞ്ഞ ദിവസങ്ങളിൽ പോപ് താരം മഡോണയുടെ വീഡിയോ ഇന്റർനെറ്റിൽ ചർച്ചാ വിഷയമായിരുന്നു. വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റ് മഡോണ ചെയ്യുന്ന ചില കാര്യങ്ങൾ കണ്ട് ഇന്റർനെറ്റ് പ്രേക്ഷകർ ഞെട്ടി. - 41 ഡിഗ്രിയിൽ ഒരു ഐസ് ബാത്ത് പരിക്കുകൾക്ക് മികച്ച മരുന്നെന്നാണ് മഡോണ പറയുന്നത്. ഹോട്ടൽ ബാത്റൂമിലെ ഐസ് കട്ടകൾ നിറച്ച ടബ്ബിൽ തനിയെ ആഴ്ന്നിറങ്ങുന്ന വിഡിയോയും ഒപ്പം പോസ്റ്റ് ചെയ്യുന്നു.
സ്പോർട്സ് ടോപ്പും ഹോട് പാന്റ്സും റബ്ബർ സോക്‌സും ധരിച്ച മഡോണയുടെ വലത് കയ്യിൽ ഒരു മുറിവുണ്ട്. ഐസ് വെള്ളത്തിൽ ആഴ്ന്നിറങ്ങുമ്പോൾ കാലിലെ മറ്റൊരു മുറിവും മഡോണ തുറന്നു കാട്ടുന്നു.
ഏകദേശം ഒരു മിനിട്ടിന് ശേഷം റബർ സോക്സ് അഴിച്ചു മാറ്റി, ചുവന്നു തുടുത്ത തന്റെ കാലിലെ ചർമ്മം ക്യാമറക്ക് മുന്നിൽ മഡോണ തുറന്നു കാട്ടുന്നു.
"അങ്ങനെയാണ് നിങ്ങൾ എത്ര തണുപ്പുണ്ടെന്ന് മനസ്സിലാക്കുന്നത്," മഡോണ പറയുന്നു. ഇത് മുറിവുണക്കുമത്രേ.
ശേഷം ഒരു വെളുത്ത ചായക്കപ്പിൽ നിന്നും മഞ്ഞ നിറത്തിലെ ദ്രാവകം പതിയെ മഡോണ ചുണ്ടോടു ചേർത്തു. തന്റെ തന്നെ മൂത്രമാണത്! ഐസ് ബാത്തിൽ നിന്നും പുറത്തു കടക്കുമ്പോൾ മൂത്രം കുടിക്കുന്നത് നല്ലതാണത്രേ.
മുൻപ് കാലിലെ 'അത്‌ലറ്റ് ഫുട്' എന്ന രോഗം മാറാൻ സ്വന്തം കാലിൽ മൂത്രം ഒഴിക്കാറുണ്ടെന്നു മഡോണ വെളിപ്പെടുത്തിയിട്ടുണ്ട്.