കൊച്ചി: വിവാഹ ഫോട്ടോഷൂട്ടുകൾ ട്രെൻഡിങ്ങാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ പോകുന്നത്. ഇത്തരത്തിൽ സിനിമയെ വെല്ലുന്ന രീതിയിലുള്ള വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യാറുണ്ട്. സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ്‌വെഡ്ഡിങ് എന്നിങ്ങനെയുള്ള ഫോട്ടോഷൂട്ടുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്.
യൂത്ത് കോൺഗ്രസ് നേതാവ് ജോസ് കെ.ചെറിയാന്റെയും ഭാര്യ അനീഷയുടെയും വിവാഹ ഫോട്ടോഷൂട്ടാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പാടത്ത് ചെളിയിൽ കുളിച്ചാണ് ഇവരുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട്.
ബിനു സീൻസ് ഫൊട്ടോഗ്രഫിയാണ് ഷോട്ടോ ഷൂട്ട് ഒരുക്കിയത്. യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയാണ് ജോസ് കെ. ചെറിയാൻ. നവംബർ നാലിന് കീച്ചേരി ഹോളി ഫാമിലി പള്ളിയിൽ വച്ചായിരുന്നു ജോസിന്റെ വിവാഹം.