gombre-

പൊതുസ്ഥലങ്ങളിലോ പ്രത്യേകിച്ച് വിവാഹം പൊതുചടങ്ങുകൾ പാർട്ടികൾ തുടങ്ങിയ ഇടങ്ങളിൽ മുഖവും മുടിയുമെല്ലം വൃത്തിയാക്കി പൊതുവേ ഭംഗിയോടെ അവതരിപ്പിക്കുന്നവരാണ് മിക്കവാറും പേരും. അക്കാര്യത്തിൽ പുരുഷനെന്നോ സ്ത്രീയെന്നോ വേർതിരിവില്ല.

എന്നാൽ തങ്ങൾ എങ്ങനെയാണ് സാധാരണസമയങ്ങളിൽ ഇരിക്കുന്നത് അപ്രകാരം തന്നെ തങ്ങൾ എവിടെയും ആകണമെന്ന് കരുതുകയാണ് ഒരു കൂട്ടം സ്ത്രീകൾ. ഇ 'Grombre' എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇതിന് പിന്നിൽ. ഒരു വർഷത്തോളമായി 'ബോഡി പൊസിറ്റിവിറ്റി'ക്ക് വേണ്ടി ഇവർ ഇത്തരം ക്യാംപയിനുകള്‍ സജീവമായി നടത്തിവരുന്നു.

ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിവിധയിടങ്ങളിൽ വിവിധ മേഖലകളിലുള്ള പല സ്ത്രീകളും ഈ ക്യാംപയിനുകളിൽ പങ്കാളികളാകുന്നുണ്ട്. .

നരച്ച മുടി കറുപ്പിക്കാതെയും സ്‌ട്രെച്ച് മാർക്കുകൾ മറച്ചുവയ്ക്കാതെയും ഷേവ് ചെയ്യാതെയുമുള്ള യഥാർത്ഥ ശരീരങ്ങൾ എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ഇവരുടെ ചോദ്യം. എപ്പോഴും മിനുക്കിവയ്ക്കുന്ന സ്ത്രീ ശരീരങ്ങൾ മാത്രം കാണുന്നത് അനാരോഗ്യകരമാണെന്നും കാഴ്ചപ്പാട് ശീലങ്ങൾക്കും ചുറ്റുപാടുകൾക്കും അനുസരിച്ച് മാറുമെന്നും ഇവർ പറയുന്നു.

ബോളിവുഡ് താരങ്ങളായ മലൈക അറോറ, സറീൻ ഖാന്‍ എന്നിവരും ഇതേ ആശയത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വയറ്റിലെ സ്‌ട്രെച്ച് മാർക്ക് കാണുന്ന ചിത്രത്തെ വിമർശിച്ചവരോട് ഇതാണ് യഥാർത്ഥ ഞാൻ, ഇത് കാണിക്കുന്നതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്നായിരുന്നു സറീൻ പ്രതികരിച്ചത്.

ഷേവ് ചെയ്യാത്ത കക്ഷവുമായി കൈകളുയർത്തി നില്‍ക്കുന്ന ചിത്രമാണ് മുമ്പ് മലൈക അറോറ ഇതുപോലെ പങ്കുവച്ചിരുന്നത്..'ബോഡി ഷെയിമിംഗി'നെതിരെ ബോളിവുഡില്‍ നിന്ന് ശക്തമായി പ്രതികരിച്ച വ്യക്തി കൂടിയാണ് നടി വിദ്യാ ബാലൻ. ലോകമൊട്ടാകെ നടന്നുവരുന്ന ഒരു മുന്നേറ്റമായാണ് സോഷ്യൽ മീഡിയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.