ഇലക്കറികളുടെയും ധാന്യങ്ങളുടെയും വിത്ത് മുളപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിളവെടുക്കുന്നവയാണ് മൈക്രോഗ്രീൻ. രോഗപ്രതിരോധശേഷി കൂട്ടി ആരോഗ്യം പ്രദാനം ചെയ്യുന്നു എന്നതാണ് മൈക്രോഗ്രീനിന്റെ പ്രത്യേകത. ന്യൂട്രിയന്റുകളുടെ കലവറയാണ്. വിറ്റാമിൻ, എ, സി, ഇ, കെ, മാംഗനീസ് എന്നിവ ധാരാളമായി ഇതിലുണ്ട്.
നിത്യവും മൈക്രോഗ്രീൻ സാലഡ് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.
ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകാൻ മൈക്രോഗ്രീനിന് അത്ഭുതകരമായ കഴിവുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബ്ളോക്ക്, ഹൃദയാഘാതം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കും. രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തും. ദഹനം മെച്ചപ്പെടുത്തുന്ന മൈക്രോഗ്രീൻ ആമാശയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നിത്യവും മൈക്രോഗ്രീൻ സാലഡ് കഴിക്കുക. പ്രമേഹരോഗികൾ നിത്യവും മൈക്രോഗ്രീൻ സാലഡ് കഴിച്ച് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രണവിധേയമാക്കാം. വീട്ടിൽ തന്നെ മണ്ണും ചകിരിച്ചോറും ചേർന്ന് തയാറാക്കിയ പ്രതലത്തിൽ വിത്തുകൾ പാകി തൈകളാകുമ്പോൾ വിളവെടുക്കാം.