തിരുവനന്തപുരം പള്ളിപ്പുറം കരിച്ചാർ എന്ന സ്ഥലത്ത് ഒരു വീടിന്റെ വരാന്തയിൽ ഒരു വലിയ മൂർഖൻ പാമ്പ്. വരാന്തയിൽ മൂന്ന് നാല് ചാക്കുകളിൽ സാധനങ്ങളും, പേപ്പറും വച്ചിരിക്കുന്നു. അതിൽ ഒരു ചാക്കിന്റെ മുകളിൽ ഒരു പൂച്ചയും, കണ്ണ് തുറക്കാറായ മൂന്ന് കുഞ്ഞുങ്ങളും. കുഞ്ഞുങ്ങളെ ഭക്ഷണമാക്കാൻ എത്തിയതാണ് മൂർഖൻ പാമ്പ്.

snake-master

തള്ള പൂച്ചയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് വീട്ടമ്മ പുറത്തേക്ക് വന്നത്,കണ്ട കാഴ്ച പൂച്ചകളുടെ അടുത്തായി മൂർഖൻ പാമ്പ്. വീട്ടമ്മയുടെ വിളിയും, ശബ്ദവും കേട്ട് മൂർഖൻ അവിടെ ഇരുന്ന മറ്റൊരു ചാക്കിനടിയിലേക്ക് കയറി. ഉടൻ തന്നെ വാവയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടില്ലെങ്കിലും, കുഞ്ഞുങ്ങളുമായി പേടിച്ചിരിക്കുന്ന പൂച്ചയെ ആദ്യം കണ്ടു. തുടർന്ന് വാവ പാമ്പിനായി തിരച്ചിൽ തുടങ്ങി. പെട്ടെന്ന് പൂച്ച വെളിയിലേക്ക് ചാടി പോയി, പുറത്ത് നിന്ന് നോക്കിക്കൊണ്ടിരുന്നു. മൂർഖനെ പിടികൂടിയെങ്കിലും, പൂച്ചകുഞ്ഞുങ്ങളിൽ ഒന്നിനെ രക്ഷിക്കാൻ ആയില്ല. കാണുക ഇന്നത്തെ സ്‌നേക്ക് മാസ്റ്ററിൽ തള്ളപൂച്ചയുടെ വികാരപരമായ നിമിഷങ്ങളും, അപകടകാരിയായ മൂർഖന്റെ ദേഷ്യവും.