മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് വിനു മോഹൻ. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച നടൻ,സൂപ്പർസ്റ്രാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പംവരെ അഭിനയിച്ച് കഴിഞ്ഞു. അഭിനയം പോലെ തന്നെ താരത്തിന് ഇഷ്ടമുള്ള മറ്റൊരു കാര്യമുണ്ട് വാഹനമോടിക്കൽ

vinumohan

ഇപ്പോഴിതാ വണ്ടിയോടിക്കുന്നതിനിടയിലുണ്ടായ മറക്കാനാകാത്ത ഒരു അനുഭവം കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് വിനുമോഹൻ. മമ്മൂട്ടിയുടെ വാഹനമാണെന്ന് തിരിച്ചറിയാതെ ആ കാറിനെ ഓവർടേക്ക് ചെയ്യാൻ നോക്കിയ അനുഭവമാണ് നടൻ പങ്കുവച്ചിരിക്കുന്നത്.

"രാപ്പകലിന്റെ ലൊക്കേഷനിൽ ടക്ക് എന്നും പറഞ്ഞ് ഒരു വണ്ടി കേറി പോയി. ഞാനും വച്ചുപിടിച്ചു. അന്നെനിക്കറിയില്ല മമ്മൂക്കയുടെ വണ്ടിയാണെന്ന്. ഞാൻ കുറേ നോക്കി പക്ഷേ ഓവർടേക്ക് ചെയ്യാൻ പറ്റിയില്ല. അച്ഛനും അമ്മയും പറഞ്ഞു അതങ്ങ് പോട്ടേന്ന്. ആ വണ്ടിയങ്ങ് പോയി. പിറ്റേന്ന് ലൊക്കേഷനിൽ പോകുന്നതിനിടയ്ക്ക് ആ വണ്ടി കണ്ടു. എന്തായാലും ആ വണ്ടി ഓവർടേക്ക് ചെയ്യണമെന്ന് തീരുമാനിച്ചു. മാക്സിമം നോക്കിയെങ്കിലും എവിടെയോ മിസ്സായി. ശേഷം ലൊക്കേഷനിലെത്തിയപ്പോൾ ഈ വണ്ടി അവിടെ. മമ്മൂക്കയും ഈ വണ്ടി ശ്രദ്ധിച്ചിരുന്നെന്ന് തോന്നുന്നു. അദ്ദേഹം ചോദിച്ചു ഈ വണ്ടി പുതിയതാണോയെന്ന്"- വിനു മോഹൻ പറഞ്ഞു.