india-vs-bangladesh

കൊൽക്കത്ത: ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് തുടക്കത്തിലേ ബാറ്റിംഗ് തകർച്ച. ഇന്ത്യക്കതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് 73 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി. ഉമേഷ് യാദവ് മൂന്നും ഇഷാന്ത് ശർമ രണ്ട് വിക്കറ്റും വീഴ്ത്തി. തുടർന്ന് ഒരു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമിയുമാണ് ബംഗ്ലാദേശിനെ തകർത്തത്. ഇമ്രുൾ കയെസ് (4), ക്യാപ്റ്റൻ മോമിനുൾ ഹഖ് (0), മുഹമ്മദ് മിഥുൻ (0), മുഷ്ഫിഖുർ റഹീം (0), ഷദ്മാൻ ഇസ്ലാം (29),​ മഹ്മൂദുല്ല (ആറ്)​ എന്നിവരാണ് പുറത്തായത്.

നേരത്തെ ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ മൊമിനുൾ ഹഖ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട്​ മാറ്റങ്ങളോടെയാണ്​ ബംഗ്ലാദേശ്​ ഇന്ന്​ കളത്തിലിറങ്ങിയത്​​. അൽ-അമീൻ ഹുസൈൻ, നയീം എന്നിവർ താജുൽ ഇസ്​ലാം, മെഹന്ദി ഹസൻ എന്നിവർക്ക്​ പകരമായി ടീമിലെത്തി. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.