mgu

പുതുക്കിയ പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ റഗുലർ/2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ്‌സി. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ മാത്രം) യു.ജി പരീക്ഷകൾ ഡിസംബർ ആറിന് നടക്കും.

മൂന്നാം സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.സി.ജെ./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ രണ്ടിന് നടക്കും.

മൂന്നാം സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി/2011, 2012, 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 17ന് നടക്കും.

ഒൻപതാം സെമസ്റ്റർ ബി.ആർക് (2015 അഡ്മിഷൻ റഗുലർ/2011, 2012, 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 18ന് നടക്കും.

ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം 2016 അഡ്മിഷൻ റഗുലർ, 20102015 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2009ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, പത്താം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി/2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് (2006ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് (കോമൺ) പരീക്ഷകൾ അഫിലിയേറ്റഡ് കോളേജുകൾ യഥാക്രമം ഡിസംബർ നാല്, 10 തീയതികളിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 11ന് നടക്കും.

മൂന്നാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ 'അഗ്രോ ബിസിനസ് ആൻഡ് റൂറൽ മാർക്കറ്റിംഗ് (മാർക്കറ്റിംഗ്)' പരീക്ഷ ഡിസംബർ 10ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.

മൂന്നാം സെമസ്റ്റർ എം.ബി.എ. (2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ 'അഗ്രി ബിസിനസ് ആൻഡ് റൂറൽ മാർക്കറ്റിംഗ് (മാർക്കറ്റിംഗ്)', പരീക്ഷ ഡിസംബർ 10ന് രാവിലെ9.30 മുതൽ 12.30 വരെയും 'ബാങ്ക് മാനേജ്‌മെന്റ് (ഫിനാൻസ് മാനേജ്‌മെന്റ്) പരീക്ഷകൾ ഡിസംബർ 10ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയും നടക്കും.പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷ തീയതി

സീപാസിലെ അഞ്ചാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ഡിസംബർ നാലിന് ആരംഭിക്കും. പിഴയില്ലാതെ 25 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപയും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

സീപാസിലെ ഏഴാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ 25 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) 2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ആറിന് ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 16 ന് ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 29ന് ആരംഭിക്കും. പിഴയില്ലാതെ 26 വരെ അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്‌സ്, ആനിമേഷൻ ആന്റ് വിഷ്വൽ ഇഫക്ട്‌സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (സി.ബി.സി.എസ്. 2017 അഡ്മിഷൻ റഗുലർ, സി.ബി.സി.എസ്.എസ്. 20132016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) യു.ജി.പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ ആരംഭിക്കും.