കൊച്ചി : സൂര്യനെല്ലി പെൺകുട്ടിയെ തിരിച്ചറിയാനാവുന്ന വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തകമെഴുതിയ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ.കെ. ജോഷ്വാ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി.

വിരമിച്ച ശേഷം സിബി മാത്യൂസ് എഴുതിയ 'നിർഭയം' എന്ന പുസ്തകത്തിൽ ഇരയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. സൂര്യനെല്ലി കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സിബി മാത്യൂസ്. അന്വേഷണ സംഘത്തിൽ കെ.കെ. ജോഷ്വയും ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.