agatha

മുൻ കേന്ദ്രമന്ത്രിയും മേഘാലയ എം.പി.യുമായ അഗതാ സാംഗ്മ വിവാഹിതയായി. മേഘാലയ ഇന്ദിരാഗാന്ധി റീജിയണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലെ ഡോക്ടറായ പാട്രിക് റോംഗ്മ മാരഖ് ആണ് വരൻ. മുൻ മുഖ്യമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന പരേതനായ പി.എ. സാംഗ്മയുടെ മകളാണ് 39കാരിയായ അഗത. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെയും ആഭ്യന്തരമന്ത്രി ജയിംസ് സാംഗ്മയുടെയും സഹോദരിയാണ്. ദമ്പതിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ആശംസ നേർന്നു.