ഉയർന്ന ലോഡും വഹിക്കാൻ വഴിയുന്ന കരുത്തുറ്റ എൻജിനും മികവാണ്. മികവേറിയ സസ്‌പെൻഷൻ, ഡബിൾ ബെയറിംഗ് ആക്‌സിൽ എന്നിവ ഉയർന്ന ഭാരം വഹിച്ച് ഏത് റോഡിലൂടെയും സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്നു. നിർമ്മിത ബോഡി ഉൾപ്പെടെ ലഭ്യമായ വാഹനത്തിന് വില 6.18 ലക്ഷം രൂപ മുതലാണ് വില. സുഖയാത്ര ഉറപ്പാക്കാൻ വീതിയുള്ള ടയറുകളും വീതിയേറിയ സീറ്റുകളും ബോലേറോ സിറ്രി പിക്കപ്പിലുണ്ട്. 9,999 രൂപ മാസത്തവണയിൽ ലഭിക്കുന്ന ബോലേറോ സിറ്രി പിക്കപ്പ് വാങ്ങുന്നവർക്ക് 24,000 രൂപയുടെ കിഴിവും നേടാം.