കൊച്ചി: ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തി ഫെഡറൽ ബാങ്ക് ചരിത്രമെഴുതി. ഫെഡ് റിക്രൂട്ട് എന്ന പുത്തൻ സാങ്കേതികവിദ്യയിലൂടെ ഇതിനകം 350 പേരെ തിരഞ്ഞെടുത്തുവെന്ന് ബാങ്കിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ കെ.കെ. അജിത്കുമാർ പറഞ്ഞു. നടപ്പുവർഷം ഇത്തരത്തിൽ 700 പേരെ നിയമിക്കുകയാണ് ലക്ഷ്യം.
കടലാസ് രഹിതമാണ് പുതിയ പുതിയ നടപടിക്രമങ്ങൾ. പ്രത്യേക ആപ്പ് മുഖേനയാണ് ഉദ്യോഗാർത്ഥികളുടെ ബയോഡേറ്റ പരിശോധന, ഗ്രൂപ്പ് ചർച്ചയുടെ വിഷയകൈമാറ്രം തുടങ്ങിയവ. മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചർച്ച മാത്രമാണ് നേരിട്ട് നടക്കുക. ഫെഡ് റിക്രൂട്ടിന് ടെക്‌നോളജി ആക്‌സിലറേഷൻ വിഭാഗത്തിൽ ഇന്റർനാഷണൽ ഡേറ്റ കോർപ്പറേഷന്റെ 2019ലെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.