മുംബയ് : ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് ചേർന്ന കോൺഗ്രസ് - ശിവസേന - എൻ.സി.പി നേതാക്കളുടെ സംയുക്ത.യോഗത്തിലാണ് തീരുമാനം. എല്ലാവരും ഒറ്റക്കെട്ടായി ഉദ്ധവ് താക്കറെയുടെ പേര് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയാകുന്നതിന് ഉദ്ധവ് താക്കറെയ്ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നതായി ശിവസേന വൃത്തങ്ങൾ പറഞ്ഞു.
അതേ സമയം ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകില്ല.നാളെ നാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുമെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു.