കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നത് ജീവിത ശൈലി രോഗങ്ങളാണ്. ജോലി സമയങ്ങളിലെയും ഭക്ഷണത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിന്റെ തുലനാവസ്ഥയെ തന്നെ താളം തെറ്റിക്കുന്നു. ഈ സാഹചര്യത്തിൽ ദിനചര്യ എന്നതിന് പ്രധാന്യമുണ്ടെന്ന് ആയുർവേദ ഡോക്ടർ പറയുന്നു. അയുർവേദത്തിൽ പറയുന്നത് ബ്രഹ്മമുഹൂർത്തത്തിൽ ഉണരണമെന്നാണ്. സൂര്യൻ ഉദിക്കുന്നതിന് മുന്നെ എഴുന്നേറ്റ് മലവിസർജനം നടത്തണം. രാവിലെ എഴുന്നേറ്റ ഉടനെ തുളസിയിട്ട് തിളപ്പിച്ചാറിയ വെള്ളം ഒന്നോ രണ്ടോ ലിറ്റർ കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നും ഡോക്ടർ പറയുന്നു.