കൊച്ചി : പ്രളയ നഷ്ടപരിഹാരം തേടിയുള്ള അപ്പീലുകൾ 50,000 കടന്നേക്കുമെന്ന് സ്ഥിരം ലോക് അദാലത്ത് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നഷ്ടപരിഹാരമായി ഇതുവരെ 2,832.34 കോടി രൂപ നൽകിയെന്ന് സർക്കാർ അറിയിച്ചു.
അർഹതയുണ്ടായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാരോപിക്കുന്ന ഒരുകൂട്ടം ഹർജികളിലാണ് ഇരു കൂട്ടരും ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ അറിയിച്ചത്.
അപ്പീലുകൾ അടിയന്തരമായി പരിഗണിച്ച് തീർപ്പാക്കാൻആവശ്യമായ ജീവനക്കാരുടെ എണ്ണവും മറ്റ് സൗകര്യങ്ങളും കാണിച്ച് സംസ്ഥാന ലീഗൽ സർവീസ് അതോറിട്ടി (കെൽസ) രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
4,24,893 പ്രളയ നഷ്ടപരിഹാര അപേക്ഷകൾ
4,12,591 എണ്ണം തീർപ്പാക്കി
12,302 അപേക്ഷകളിൽ അനുമതിയായി
2,832.34 കോടി രൂപ ഇതുവരെ നൽകി
1846.4 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിൽ നിന്ന്
985.4 കോടി ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്ന്
(അഡിഷണൽ എ.ജി ഹൈക്കോടതിയിൽ അറിയിച്ചത്)
366 അപേക്ഷകൾ സ്ഥിരം ലോക് അദാലത്തിന് ലഭിച്ചു
ആയിക്കണക്കിന് സെക്കൻഡ് അപ്പീലുകളും ലഭിച്ചു
ഏറെയും എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്ന്
(അമിക്കസ് ക്യൂറി അറിയിച്ചത്)
സ്ഥിരം ലോക് അദാലത്തിലേക്ക് വേണ്ടത്
മൂന്ന് ക്ളറിക്കൽ അസിസ്റ്റന്റ്
രണ്ട് സ്റ്റെനോ ഗ്രാഫർ
ഒരു ടൈപ്പിസ്റ്റ്
(കെൽസ അറിയിച്ചത്)
നിലവിലുള്ളത് അഞ്ച് തസ്തികകൾ മാത്രം
ഹെഡ് ക്ളാർക്ക്
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
ബെഞ്ച് അസിസ്റ്റന്റ്
ക്ളറിക്കൽ അസിസ്റ്റന്റ്
ഒാഫീസ് അറ്റൻഡന്റ്
(ഹെഡ് ക്ളാർക്ക്, സി.എ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു)