ന്യൂഡൽഹി: ടെലികോം കമ്പനികൾ ടെലികോം ഇതര സേവനങ്ങളിൽ നിന്നുൾപ്പെടെയുള്ള വരുമാനം കണക്കാക്കി (അഡ്‌ജസ്റ്റഡ് ഗ്രോസ് റെവന്യൂ - എ.ജി.ആർ) കേന്ദ്രസർക്കാരിന് നൽകാനുള്ള കുടിശികയായ 92,000 കോടി രൂപ വീട്ടണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ എന്നിവ പുനഃപരിശോധനാ ഹർജി നൽകി. ടെലികോം സേവനങ്ങളിൽ നിന്നുള്ള വരുമാനം മാത്രമേ എ.ജി.ആറിൽ കണക്കാക്കാവൂ എന്നാണ് കമ്പനികളുടെ ആവശ്യം.
കുടിശിക വീട്ടാൻ കമ്പനികൾക്ക് രണ്ടുവർഷത്തെ സാവകാശം കേന്ദ്രം നൽകിയിട്ടുണ്ട്. എന്നാൽ, കുടിശിക പൂർണമായി ഒഴിവാക്കി കിട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. എ.ജി.ആർ ബാദ്ധ്യതകൾക്കായി പണം വകയിരുത്തിയതിനെ തുടർന്ന് സെപ്‌തംബർ പാദത്തിൽ 50,921 കോടി രൂപയുടെ നഷ്‌ടം വൊഡാഫോൺ-ഐഡിയ കുറിച്ചിരുന്നു. 23,045 കോടി രൂപയാണ് എയർടെല്ലിന്റെ നഷ്‌ടം.