samantha-akkineni

തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സാമന്തയുടെയും നാഗചൈതന്യയുടെ വിവാഹം. വിവാഹത്തിനു ശേഷവും ഇരുവരും സിനിമകളിൽ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലും സാമന്ത സജീവമാണ്. ഇപ്പോൾ ഒരു ആരാധകന്റെ ചോദ്യത്തിന് നടിയുടെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എയർപോർട്ടിൽ നിന്ന് ലൈവിലെത്തിയ സാമന്ത ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയായിരുന്നു. ഇതിനിടെ ഒരാൾ താരം ഗർഭിണിയാണോ എന്ന ചോദ്യവുമായി രംഗത്തെത്തി. മാത്രമല്ല എപ്പോഴാണ് കുട്ടികൾ ഉണ്ടാകുക എന്ന് തരത്തിലും ചോദ്യം ഉന്നയിച്ചു. എന്നാൽ ഇതിന് കൃത്യമായ ഉത്തരവും താരം നൽകി. എന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്ന 'എല്ലാവർക്കും' എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ മറുപടി. 2020 ഓഗസ്റ്റ് 7ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും എന്നായിരുന്നു നടിയുടെ മറുപടി. മറുപടി വൈറലായതോടെ നിരവധി പേരാണ് താരത്തിന് കൈയ്യടിച്ച് രംഗത്തെത്തിയത്.