violence-

ഗാർഹിക പീഡനമുൾപ്പെടെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നു. കേരളത്തിൽ മൂന്നു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 380 ഗാർഹികപീഡന കേസുകളാണ്. കേരളം കൂടാതെ ബീഹാർ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയിൽ നൽകിയ കണക്കിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ആന്ധ്രപ്രദേശ്,അരുണാചൽ, ഗോവ,ജമ്മു കാശ്മീർ,മണിപ്പൂർ,മേഘാലയ, നാഗാലാൻഡ്, ഒഡിഷ,സിക്കിം,

ത്രിപുര സംസ്ഥാനങ്ങളിൽ ഈ മൂന്നുവർഷവും ഒരു ഗാർഹിക അതിക്രമ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മൂന്ന് വർഷത്തിനിടെ രാജ്യത്ത് 1514 കേസുകൾ.
സ്ത്രീകൾക്കു നേരെയുള്ള ഗാർഹിക പീഡനം തടയൽ
നിയമപ്രകാരം 2017 ൽ രാജ്യത്ത് 616 കേസുകൾ

 2015 ൽ ഒരു കേസും രജിസ്റ്റർ ചെയ്യപ്പെടാത്ത ജാർഖണ്ഡിൽ 2017ൽ 70 കേസ് റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലും തമിഴ്നാട്ടിലും 2017 ൽ ഒാരോ കേസ് മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കേരളം 2015 -132 കേസുകൾ 2016- 111 കേസുകൾ 2017- 137 കേസുകൾ ബീഹാർ 2015 -161 2016 -171 2017- 81 മദ്ധ്യപ്രദേശ് 2015 -91 2016 -90 2017- 241 ഉത്തർപ്രദേശ് 2015 -4 2016 -23 2017- 51