auto-

ചണ്ഡീഗഡ്: റോഡുകളിൽ തോന്നിയപടി വാഹനങ്ങൾ പാർക്ക് ചെയ്ത് ട്രാപിക് ബ്ലോക്ക് ഉണ്ടാക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇത്തരത്തിൽ റോഡ് ബ്ലോക്ക് ചെയ്ത് പാർക്ക് ചെയ്ത ഒരു വാഹനത്തെ പാഠം പഠിപ്പിച്ച്‌ സോഷ്യൽമീഡിയയില്‍ താരമായിരിക്കുകയാണ് ഒരു യുവാവ്.

ഗതാഗതം ടസപ്പെടുത്തിയ വാഹനം ഒരു യുവാവ് എടുത്തുമാറ്റുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പഞ്ചാബിലാണ് സംഭവം. വീതി കുറഞ്ഞ റോഡരികിൽ ഒരു കാർ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാൽ അതുവഴി ടിയുവി 300ലെത്തിയ ഒരു യുവാവിന് യാത്ര തടസപ്പെടുകയായിരുന്നു. നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറെ അല്പസമയം നോക്കിയെങ്കിലും എത്താത്തതിനാൽ യുവാവ് വാഹനം പൊക്കിയെടുത്ത് മാറ്റുകയായിരുന്നു.

സ്വിഫ്റ്റ് ഡിസയറാണ് യുവാവ് എടുത്ത് മാറ്റി വഴിയൊരുക്കിയത്. ഏകദേശം 1070 കിലോഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. ടിയുവിയിൽ നിന്നിറങ്ങിയയാൾ ഈ വാഹനത്തിന് സമീപമെത്തുകയും ഇതിന്റെ പിൻഭാഗത്ത് പിടിച്ചുയർത്തി ഏതാനും അടി പിന്നിലേക്ക് മാറ്റുകയുമായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Buddha said make your own path.

Punjabi : Okay dude pic.twitter.com/Vf2ydMiM3F

— Arun Bothra (@arunbothra) November 21, 2019