sahal

ബംഗളുരു: രാജ്യാന്തര മത്സരത്തിനുള്ള ബ്രേക്കിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ രണ്ടാം പാദ പോരാട്ടങ്ങൾ ഇന്നാരംഭിക്കും. ഇന്ന് നടക്കുന്ന ദക്ഷിണേന്ത്യൻ ഡെർബി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്രേഴ്സ് ചിരവൈരികളായ ബംഗളൂരു എഫ്.സിയെ നേരിടും. ബംഗളുരുവിന്റെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 മുതലാണ് മത്സരം.

ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിക്കാനായ ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് സമനിലയും സമ്പാദ്യമായുള്ള ബംഗളൂരു പോയിന്റ് ടേബിളിൽ 6 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.