പണ്ടത്തെപ്പോലല്ല ഇന്നത്തെ ബാത്തറൂമുകൾ. കിടപ്പുമുറിയെക്കാൾ ആഡംബരം നിറഞ്ഞവയാണ് പല ബാത്തറൂമുകളും നിർമ്മിക്കുന്നത്.. സാനിട്ടറി വെയറുകളിലെ ഏറ്റവും ആധുനിക ഉത്പന്നങ്ഹൾ ഇന്ന് മലയാലിയുടെ കുലിമുറികലിൽ നിറയുകയാണ് ബാത്ത് ടബ്ബിൽ തുടങ്ങിയ ആ പരിഷ്കാരം ജാക്യൂസിയിൽ നിന്ന് ബാത്ത് ക്യൂബിക്കിൾ വരെ എത്തിനിൽക്കുന്നു..
ഒരു കാലഘട്ടത്തിൽ അത്യാവശ്യം കാശുള്ളവർ മാത്രമാണ് ബാത്ത്ടബ്ബ് ടബ്ബ് കുളി മുറിയുടെ ഭാഗമാക്കിയത്..
എന്നാൽ ഇങ്ങനെ ബാത്ടബ്ബിൽ ഇറങ്ങി നിൽക്കുന്ന സമയത്ത് കാലൊന്ന് തെന്നിയാൽ തല ചെന്ന് ഇടിക്കുന്നതു മിക്സർ എന്ന പേരിലുള്ള (ഏതു ഭാഗത്തു തിരിഞ്ഞാലും ചൂടുവെള്ളവും തണുത്തവെള്ളവും വരുന്ന കൃത്യമായ അടയാളമില്ലാത്ത) പൈപ്പിലായിരിക്കും. ഈ വീഴ്ചയിൽ ചിലപ്പോൾ ജീവൻ തന്നെ പോകാനുമിടയുണ്ട്. ഹോട്ടലുകളിലും മറ്റും കൃത്യമായ ഹൗസ് കീപ്പിങ് സെക്ഷൻ ഉള്ളതുകൊണ്ട് ബാത്റൂം എന്നും വൃത്തിയായിരിക്കും.എന്നാൽ വീടുകളിൽ അതായിരിക്കില്ല സ്ഥിതി.
സാനിറ്ററി വെയറുകൾ വാങ്ങുമ്പോൾ വെള്ളനിറത്തിലുള്ളവ വാങ്ങുന്നതാണ് അനുയോജ്യം. ന്യൂജെൻ എന്ന പേരിൽ വാങ്ങുന്ന ചുവപ്പും പച്ചയും മറ്റ് ഇരുണ്ട നിറങ്ങളുമുള്ളവയ്ക്ക് വില കൂടുതലും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളവയുമാണ്. വില ക്കുറവും വൃത്തിയാക്കാൻ എളുപ്പമുള്ളതും വെളുപ്പുതന്നെയാണ്. ബാത്റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെങ്കിലും ഏതാണ്ട് എല്ലായിടവും നനഞ്ഞു തന്നെയാകും കാണപ്പെടുക..
എണ്ണയും സോപ്പും തെറിച്ച ഗ്ലാസ് ക്യൂബിക്കുകൾ മറ്റൊരു വലിയ പ്രശ്നമാണ്. ഇത്തരം ആഡംബരങ്ങൾ വൃത്തിയാക്കാൻ ആളുകളുള്ള ബിഗ്ബഡ്ജറ്റ് വീടുകൾക്ക് അനുയോജ്യമാണ്. അല്ലാത്തവർക്ക് വലിയ ബാത്റൂമുകൾ വീഴ്ചയുടെ ഇടമായി മാറും. മിന്നുന്ന ടൈലുകളും ഡിസൈനിംഗിന്റെ ഭാഗമായുള്ള ചില പ്രൊജക്ഷനുകളും അപകടമാകാറുണ്ട്. വിലപിടിപ്പുള്ള പല ബാത്റൂം ഫിറ്റിങ്ങുകളും പലപ്പോഴും ഉപയോഗശൂന്യമാണ്.