പത്തനംതിട്ട: ശബരിമല ഭരണനിർവഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉത്തരവ് ലഭിച്ച ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ഭരണ നിർവഹണത്തിന് പ്രത്യേക നിയമം വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കരട് നാല് ആഴ്ചക്കകം കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയെ പ്രത്യേകമായി തന്നെയാണ് കണക്കാക്കുന്നതെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ നല്‍കിയ മറുപടി.
ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് 2011 ലാണ് പന്തളം രാജകുടുംബം സുപ്രീംകോടതിയിലെത്തിയത്.