വയനാട് : വയനാട്ടിലെ ബത്തേരി സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്കൂളിലെ അദ്ധ്യാപകരെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും പ്രതികളാക്കിയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അദ്ധ്യാപകൻ ഷജിൽ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.