സുൽത്താൻ ബത്തേരി: ക്ലാസ്‌മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. സ്കൂളിലെ പ്രധാനാദ്ധ്യാപകൻ കെ.കെ. മോഹനൻ, പ്രിൻസിപ്പാൾ എ.കെ.കരുണാകരൻ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയി എന്നിവർക്കെതിരെയാണ് കേസ്. അനാസ്ഥമൂലം കുട്ടി മരിക്കാൻ ഇടയായതിനാണ് കേസ്.