thief

ഹൈദരബാദ്‌:പലവിധത്തിലുള്ള കള്ളൻമാരെ നമ്മുടെ നാട്ടിൽ കണ്ടിട്ടുണ്ട്. എന്നാൽ ഒന്നാന്തരം വിശ്വാസിയായ കള്ളന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഷണത്തിനെത്തുന്ന കള്ളന്റെ പ്രർത്ഥനയും തുടർന്ന് മോഷണം നടത്തുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഹൈദരബാദിലാണ് പൊലീസിനെപോലും അമ്പരപ്പിച്ച സംഭവം നടന്നത്.

അമ്പലത്തിനുള്ളിൽ കയറിയ കള്ളൻ ഒരു മിനിറ്റ് നേരം പ്രാർത്ഥിക്കുന്നു. വിഗ്രഹത്തിൽ തൊട്ട് വണങ്ങുന്നതും അതിനുശേഷം വലംവയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്. പ്രാർത്ഥിച്ച ശേഷം ആരെങ്കിലും വരുന്നുണ്ടോ എന്ന് കള്ളൻ നോക്കുന്നുമുണ്ട്. ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം വിഗ്രഹത്തിന്റെ കിരീടം ഇയാൾ അടിച്ചുമാറ്റുന്നു. എന്നാൽ കുറച്ച് സമയമെടുത്താണ് കിരീടം കള്ളൻ കൈക്കലാക്കുന്നത്.