ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സെക്സ്. ഇത് ദമ്പതികൾക്ക് ആനന്ദകരമായ ജീവിതം പ്രദാനം ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ സെക്സ് ഏത് സമയത്ത് വേണം എന്ന ചോദ്യം പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ആരോഗ്യപരമായ സെക്സിന് ഏറ്റവും നല്ല സമയം അതിരാവിലെയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു ദിവസത്തേക്കു മുഴുവനുള്ള ഉന്മേഷം നൽകാൻ ഇതിനു സാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്സിന് ഒരു ദിവസത്തെ മുഴുവൻ ആശങ്കകളെയും ടെൻഷനുകളെയും അകറ്റാൻ സാധിക്കും. അതിരാവിലെ നമ്മുടെ ഹോർമോണുകളുടെ പ്രവർത്തനം ഏറെ ഉയർന്നിരിക്കും. ഇത് സെക്സിന് കൂടുതൽ സഹായകരമാകും. പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാൻ മോർണിങ് സെക്സ് നല്ലതാണെന്ന് പറയപ്പെടുന്നു. ശരീരം ഏറെ റിലാക്സ് ആയ അവസ്ഥയിലാകും പ്രഭാതത്തിൽ. ഈ നേരമുള്ള സെക്സ് കൂടുതൽ ഊർജം നൽകുന്നു. ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്സ് നടക്കുമ്പോൾ ശരീരം പുറംതള്ളുന്നത്. അത് വ്യായാമം ചെയ്യുന്നതിനേക്കാൾ ഗുണകരമാണ്.