പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദശമൂലം ദാമുവായി സുരാജ് വെഞ്ഞാറമൂട് വീണ്ടും എത്തുന്നു.ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബെന്നി .പി നായരമ്പലത്തിന്റേതാണ്. സുരാജിന് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണിത്.
സോഷ്യൽ മീഡിയ സജീവമായതോടെ ട്രോളുകളിലും മറ്റും ദശമൂലം ദാമു വീണ്ടും താരമായി. പുതുതലമുറയിലും ദശമൂലം ദാമുവിനുള്ള സ്വാധീ നം മനസിലാക്കിയാണ് ഇൗ കഥാപാത്രത്തെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ ഷാഫിയും ബെന്നിയും തീരുമാനിച്ചത്.മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജിന്റെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ദശമൂലം ദാമു. സംവിധായകനും തിരക്കഥാകൃത്തും ദശമൂലം ദാമുവിന്റെ ജോലിയിലാണെന്ന് സുരാജ് വെഞ്ഞാറമൂട് സിറ്റി കൗമുദിയോട് പറഞ്ഞു.അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങും. മുഴുനീള കഥാപാത്രമായാണ് ദശമൂലം ദാമു ഒരുങ്ങുന്നത്. മറ്റു താരങ്ങളെ നിശ്ചയിച്ചിട്ടില്ല. എന്നാൽ ചട്ടമ്പിനാടിലെ മിക്ക കഥാപാത്രങ്ങളും ഇത്തവണയും ഉണ്ടാകുമെന്നാണ് സൂചന.