
ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന് എന്റർ ദ ഡ്രാഗൺ എന്ന് പേരിട്ടു. ബ്രൂസ്ലിയുടെ വിഖ്യാത ചിത്രത്തിന്റെ പേരാണിത്. ഒടുവിൽ റിലീസായ ദിലീപ് ചിത്രം ജാക്ക് ആൻഡ് ഡാനിയേൽ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജി സുകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റാഫിയുടേതാണ് രചന.
മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ്കുമാർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ കോമഡി എന്റർടെയ്നറിന്റെ പ്രധാന ലൊക്കേഷൻ ചൈനയാണ്. സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റ പൂർത്തിയാക്കിയ ശേഷം ദിലീപ് അഭിനയിക്കുന്നത് നാദിർഷാ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനിലാണ്. തുടർന്ന് ജോഷിയുടെ ഓൺ എയർ ഈപ്പനിലാണ് ദിലീപ് അഭിനയിക്കുന്നത്.ബെന്നി. പി. നായരമ്പലത്തിന്റെ രചനയിൽ മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിലീപിനെ കാത്തിരിക്കുന്ന മറ്റൊരു പ്രൊജക്ട്. അടുത്ത ഓണത്തിനാണ് എന്റർ ദ ഡ്രാഗണിന്റെ റിലീസ് പ്ളാൻ ചെയ്തിരിക്കുന്നത്.