തിരുവനന്തപുരം: ആറ്റിങ്ങല്‍ കഴിഞ്ഞ് ടോല്‍മുക്ക് ജഗ്ഷനു അടുത്ത് വീട് നിര്‍മ്മിക്കാനായി പില്ലര്‍ എടുത്ത കുഴിയില്‍ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് വാവയ്ക്ക് രാവിലെ തന്നെ കാള്‍ എത്തി. സ്ഥലത്ത് എത്തിയ വാവ കുഴിയിലേക്ക് ചാടി ഇറങ്ങി. കേരളത്തിലെ 14 ജില്ലകളിലും സാന്നിധ്യമുള്ള കുരുടി പാമ്പാണ്. തുടര്‍ന്ന് രാത്രിയോടെ തിരുവനന്തപുരം, ഉള്ളൂരിനടുത്ത് കാട്ടില്‍ ക്ഷേത്രത്തിന് സമീപം ഒരു വീട്ടിലാണ് വാവ പാമ്പിനെ പിടികൂടാനെത്തിയത്.
ഈ വീട്ടിലെ അടുക്കളയില്‍ വീട്ടമ്മ ജോലി ചെയ്യുന്നതിടെ ഒരു ശബ്ദം നോക്കിയപ്പോള്‍ ഒരു മൂര്‍ഖന്‍. കണ്ടാല്‍ തന്നെ അറിയാം ചില്ലറക്കാരനല്ല. നല്ല പത്തിയും വണ്ണവും നീളവും ഉള്ള ഉഗ്രന്‍ ഒരു മൂര്‍ഖന്‍. വീട്ടമ്മ വീട്ടില്‍ ഇരുന്ന മഞ്ഞള്‍പ്പൊടി മുഴുവന്‍ മൂര്‍ഖന്റെ ദേഹത്തേക്ക് തട്ടി. അവിടെ എത്തിയ വാവ കണ്ടത് മഞ്ഞള്‍പ്പൊടിയില്‍ അഭിഷേകം ചെയ്ത മൂര്‍ഖന്‍ പാമ്പിനെ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.