മഹാരാഷ്ട്രയിൽ അപ്രതീക്ഷിത സർക്കാർ രൂപീകരണമാണ് ഇന്നുണ്ടായത്. അവസാന ഘട്ടം വരെ ശിവസേനയ്ക്ക് പ്രതീക്ഷ നൽകി ഒടുവിൽ ബി.ജെ.പിയുടെ കയ്യിൽ ഭരണമെത്തി. ബി.ജെ.പി-എന്‍.സി.പി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. രണ്ടാഴ്ച മുന്‍പ് പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണം റദ്ദാക്കിയത് ഇന്ന് പുലര്‍ച്ച 5.47നാണ്. ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന്റെ കൃത്യം ഒരു മണിക്കൂര്‍ മുന്‍പാണ് രാഷ്ട്രപതി ഭരണം റദ്ദാക്കുന്നത്. മഹരാഷ്ട്രയിലെ അപ്രതീക്ഷിത സർക്കാർ രൂപീകരണത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
"ഇന്നേവരെ ഞാ൯ കണ്ട ഒരു സിനിമയിലും ഇത്രയും വലിയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല..ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മൊത്തം മാറിപോയ്. ദേവേന്ദ്ര ഫഡ്നാവിസ് ജി മഹാരാഷ്ട്രയിൽ വീണ്ടും മുഖ്യമന്ത്രിയായ് അധികാരത്തിലേറി"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം...
ഇന്നേവരെ ഞാ൯ കണ്ട ഒരു സിനിമയിലും ഇത്രയും വലിയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല..ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മൊത്തം മാറിപോയ്. ദേവേന്ദ്ര ഫഡ്നാവിസ് ജി മഹാരാഷ്ട്രയില് വീണ്ടും മുഖ്യമന്ത്രിയായ് അധികാരത്തിലേറി. BJP ക്ക് കട്ട സപ്പോ൪ട്ട് നല്കിയതോ NCP യും..
കേരളത്തിൽ NCP എൽഡിഎഫ് ഒപ്പമാണേ.. മഹാരാഷ്ട്രയിൽ NCP. BJP യോട് ഒപ്പമാണേ.. കേന്ദ്രത്തിൽ NCP, Congress യു പി എ യോട് ഒപ്പവും... രാഷ്ട്രീയത്തിന് മനസ്സു വെച്ചാല് ഇത്രയും സാധ്യതയുണ്ടെന്നയ എൻ സി പി തെളിയിച്ചിരിക്കുന്നു. (എല്ലാ ഞാഞ്ഞൂല് പാ൪ട്ടിക്കാ൪ക്കും ഇവരൊരു role model ആണേ)
BJP വിട്ടു വന്ന ശിവസേന Congress പിന്തുണ ചോദിച്ചപ്പോള് ഉടനെ തന്നെ കട്ട സപ്പോ൪ട്ട് കൊടുത്ത് മന്ത്രിസഭയിലും കൂടി , ഉപമുഖ്യമന്ത്രി പദവും ചോദിച്ചു വാങ്ങിയിരുന്നെന്കില് Congress ന് ഇന്നീ ഗതി വരില്ലായിരുന്നു. ഈ വിഷയത്തില് കേന്ദ്ര മന്ത്രിപദം വരെ രാജിവെച്ച ശിവസേനയെ Congress ഇനി എങ്ങനെ ആശ്വസിപ്പിക്കും.? അവരെ എങ്ങനെ അഭിമുഖീകരിക്കും ? ഒരു നല്ല നേതൃത്വവും, അമിത് ഷാ ജിയെ പോലെ തന്ത്രങ്ങള് ബുദ്ധിപൂ൪വ്വം മെനയുന്ന ഒരു നേതാവും ഇല്ലാത്ത കുഴപ്പമാണ് കോൺഗ്രസിന്. എത്രയോ ദിവസമായി ചർച്ചകൾ തുടങ്ങിയിട്ട്... എന്നിട്ടും Congress ന് ഒരു തീരുമാനത്തിൽ എത്താൻ പറ്റിയില്ല. രാഹുൽഗാന്ധി സ്ഥലത്ത് ഇല്ല എന്നു തോന്നുന്നു. ബിജെപിയെ മഹാരാഷ്ട്രയിൽ നിന്ന് മാറ്റി നിർത്താൻ കിട്ടിയ സുവ൪ണ്ണ അവസരമാണ് Congress കളഞ്ഞു കുളിച്ചത്. പാവം ശിവസേനയ്ക്ക് കടിച്ചതും പോയി, പിടിച്ചതും പോയി. (വാല് കഷ്ണം..രാവിലെ സർക്കാരുണ്ടാക്കാൻ ഉദ്ദവും കൂട്ടരും എഴുന്നേറ്റപ്പോൾ ഫട്നാവീസ് ജി മുഖ്യമന്ത്രി. ഇതെന്ത് മറിമായം..രാത്രിയില് ഉറക്കത്തിനിടയില് എന്തോ ഇടിയും, മിന്നലുമൊക്കെ വന്നതേ ഓ൪മ്മയുള്ളു. ഒടുവിലത് ഇങ്ങനെയുമായ്... പോട്ടെ ഇനി 5 വ൪ഷത്തിനു ശേഷം വരുന്ന തെരഞ്ഞെടുപ്പില് തുടക്കം മുതലേ Congress മായ് സഖ്യമുണ്ടാക്കി ശിവസേന പൊരുതി ജയിക്കുവാ൯ ശ്രമിക്കട്ടെ... മതേതരത്വം ജയിക്കട്ടെ) Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറ്, തറക്കുമ്പോൾ ആയിരം..പണ്ഡിറ്റ് ഡാ..)