modi-imran

ന്യൂഡൽഹി: നിയന്ത്രണരേഖ കടന്നെത്തിയ പാകിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ സെെന്യം തിരിച്ചയച്ചു. ചോക്ലേറ്റും കെെനിറയെ സമ്മാനവും നൽകിയാണ് ഇയാളെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം രൂക്ഷമാണെങ്കിലും അതിനിടെയിലാണ് ഇത്തരത്തിലൊരു സംഭവം. മുപ്പത്തിരണ്ടുകാരനായ ഷബീർ അഹമ്മദാണ് നിയന്ത്രണരേഖ കടന്നെത്തിയത്. പാകിസ്ഥാൻ ജില്ലയായ മുസഫറാബാദിലെ പഞ്‌ജ്‌കോട്ട് നിവാസിയാണിയാൾ.

സംഭവത്തിൽ പാക് ജനത ഇന്ത്യൻ സൈന്യത്തിന്റെ പ്രവൃത്തിയെ പുകഴ്ത്തുകയാണ്. ശത്രുരാജ്യത്തിൽ നിന്നാണെങ്കിൽ കൂടി അബദ്ധത്തിൽ എത്തിപ്പെട്ട ഒരാളിനെ ആതിഥേയ മര്യാദകളോടെ സ്വീകരിച്ചത് ഇന്ത്യയുടെ നയതന്ത്രത്തെയും ,സംസ്‌കാരത്തെയുമാണ് വിളിച്ചോതുന്നതെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയത്. ഈ വർഷം മേയിലാണ് കശ്മീരിലെ തങ്ദാറിലെ പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് സൈന്യം ഷബീറിനെ പിടികൂടിയത്. തുടർന്ന് ഇയാളെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനായി സെെന്യം അധികാരികളെ സമീപിച്ചിരുന്നു. ഇതിനായി പാകിസ്ഥാൻ അധിനിവേശ കശ്മീർ അധികൃതരെ സൈന്യം സമീപിച്ചു.

india

എന്നാൽ, ഇന്ത്യൻ സെെന്യം ഒരു പാകിസ്ഥാൻ പൗരനെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ജൂണിൽ നിയന്ത്രണരേഖ കടന്നെത്തിയ 11 വയസുകാരനെ സെെന്യം തിരിച്ചയച്ചിരുന്നു. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സെെന്യത്തിന്റെ പ്രവൃത്തി. പൂഞ്ച് ജില്ലയിലെ ചകൻ ദാ ബാഗിലൂടെയാണ് കുട്ടിയെ തിരിച്ചയച്ചത്. അതുപോലെ കഴിഞ്ഞ ജൂൺ 24ന് പൂഞ്ച് ജില്ലയിലെ ദേഗ്വാർ പ്രദേശത്തു നിന്ന് അതിർത്തി കടന്നെത്തിയ മുഹമ്മദ് അബ്ദുള്ളയെന്നയാളെ സെെന്യം പിടികൂടിയിരുന്നു. അതേദിവസം തന്നെ സെെന്യം ഇയാളെ സ്ഥലത്തെ പൊലീസിന് കെെമാറിയിരുന്നു.

Indian Army officials: Shabir Ahmed was repatriated on humanitarian grounds today at Tithwal crossing point in Tangdhar sector by SDM, Tangdhar to Chilehana in PoK, where Pakistani authorities accepted the individual&appreciated humanitarian gesture. #Srinagar https://t.co/l7zXZZvK8u pic.twitter.com/iqSXtuA1PC

— ANI (@ANI) November 21, 2019


തുടർന്ന് അധികാരികളുമായി ബന്ധപ്പെട്ട ശേഷം പൊലീസ് ഇയാളെ തൊട്ടടുത്ത ദിവസം തന്നെ തിരിച്ചയച്ചിരുന്നു. അബ്ദുള്ളയുടെ പ്രായവും മാനുഷിക പരിഗണനയും കണക്കിലെടുത്താണ് സെെന്യം തിരിച്ചയച്ചത്. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് ഒന്നുകൂടി ആത്മവിശ്വാസം കൂടിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. നിരപരാധികളോടും സാധാരണക്കാരോടും ഇടപെടുമ്പോൾ ഇന്ത്യൻ സെെന്യം മാനുഷിക പരിഗണനയും, ധാർമ്മികതയോടുകൂടിയും, സംവേദന ക്ഷമതയും നിലനിറുത്തുന്നതായി ഒരു ഉദ്യാഗസ്ഥൻ പറഞ്ഞു. ശത്രുരാജ്യത്തിൽ നിന്നാണെങ്കിൽ കൂടി അബദ്ധത്തിൽ എത്തിപ്പെട്ട ഒരാളിനെ ആതിഥേയ മര്യാദകളോടെ സ്വീകരിച്ചത് ഇന്ത്യയുടെ നയതന്ത്രത്തെയും ,സംസ്കാരത്തെയുമാണ് വിളിച്ചോതുന്നതെന്നാണ് പാക് ജനതയുടെ അഭിപ്രായം.

ഈ വർഷം ജനുവരിയിൽ നടന്ന ബലാകോട്ട് ആക്രമണത്തിനുശേഷം ഇന്ത്യ പാക് ബന്ധം വഷളായിരുന്നു. 2016 ജനുവരിയിൽ പത്താൻ കോട്ടിൽ ഇന്ത്യൻ വ്യോമസേന താവളത്തിനു നേരെയുണ്ടായ ആക്രമണവും തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ ചർച്ചയും പരാജയമായിരുന്നു.