തിരുവനന്തപുരം: വ്യവസായ മേഖലയിലെ മികച്ച സേവനങ്ങൾക്കുള്ള 2017-18ലെ ഫാക്‌ട് എം.കെ.കെ. നായർ മെമ്മോറിയൽ പ്രൊഡക്‌ടിവിറ്റി അവാർഡ് കെ.എഫ്.സിക്ക് ലഭിച്ചു. മന്ത്രി ടി.പി. രാമകൃഷ്‌ണനിൽ നിന്ന് കെ.എഫ്.സി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പ്രേംനാഥ് രവീന്ദ്രനാഥ്, ഡെപ്യൂട്ടി ജനറൽ മാനേജർ അജിത് കുമാർ കേശവൻ എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.

സംസ്‌ഥാനത്ത് വ്യവസായങ്ങളുടെ മുന്നേറ്റത്തിനായി സ്വീകരിച്ച നടപടികളാണ് കെ.എഫ്.സിയെ പുരസ്‌കാരത്തിന് അർഹരാക്കിയത്. വായ്‌പാ നയത്തിൽ കെ.എഫ്.സി മാറ്റങ്ങൾ വരുത്തിയിരുന്നു. അടിസ്ഥാന വായ്‌പാപ്പലിശ നിരക്ക് 14.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി കുറച്ചു. ഏഴ് ദിവസത്തിനകം തത്വത്തിൽ വായ്‌പാ അനുമതി നൽകുന്ന സംവിധാനം ഏർപ്പെടുത്തിയതും മികവാണ്.