muthooot

ഹാജിപൂർ: ബീഹാറിലെ ഹാജിപൂരിൽ മുത്തൂറ്റ് ശാഖയിൽ പട്ടാപ്പകൽ വൻ കവർച്ച. ആയുധധാരികളായ സംഘം സ്ഥാപനത്തിൽ അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വർണം കൊള്ളയടിച്ചുവെന്നാണ് സൂചന. ഉച്ചയ്ക്ക് ഒരു മണിയോടെ ആറംഘ സംഘം മുത്തൂറ്റ് ശാഖയയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ഏകദേശം 25 കോടി രൂപയോളം വില വരുന്ന സ്വർണമാണ് നഷ്ടമായിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയുളള പട്ടണമാണ് ഹാജിപൂർ. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയാണ് കൊള്ള നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സ്വർണവും കൈക്കലാക്കി സംഘം കടന്ന് കളയുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ അവരെ പിടികൂടുമെന്നും വൈശാലി ജില്ലാ പോലീസ് സൂപ്രണ്ട് എം.കെ ചൗധരി പറഞ്ഞു.